ഇപ്പോഴവര്‍ക്ക് ഡ്യൂപ്ലിക്കേറ്റും ഒറിജനലും തമ്മിലുള്ള വ്യത്യാസം മനസിലായി കാണും, ഓസീസിനെ പരിഹസിച്ച് കൈഫ്

Published : Feb 13, 2023, 12:36 PM ISTUpdated : Feb 13, 2023, 12:37 PM IST
ഇപ്പോഴവര്‍ക്ക് ഡ്യൂപ്ലിക്കേറ്റും ഒറിജനലും തമ്മിലുള്ള വ്യത്യാസം മനസിലായി കാണും, ഓസീസിനെ പരിഹസിച്ച് കൈഫ്

Synopsis

അശ്വിനെ കൂടാതെ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും വലിയ ഭീഷണിയാകുമെന്നതിനാല്‍ ഇവരുടെ പന്തുകള്‍ അതിജീവിക്കാന്‍ പിതിയക്ക് പുറമെ ശശാങ്ക് മെഹ്‌റോത്ര എന്ന ഇടം കൈയന്‍ സ്പിന്നറെയും ഓസീസ് പരിശീലന ക്യാംപിലേക്ക് ക്ഷണിച്ചിരുന്നു.

നാഗ്പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കായി ഇന്ത്യയിലെത്തിയ ഓസ്ട്രേലിയ ആദ്യം ചെയ്തത് നെറ്റ്സില്‍ പന്തെറിയാന്‍ അശ്വിനെയും ജഡേജയെയും പോലെ പന്തെറിയുന്ന ബൗളര്‍മാരെ കണ്ടെത്തുക എന്നതായിരുന്നു. നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായി ബെംഗളൂരുവില്‍ ആറ് ദിവസം പരിശീലനം നടത്തിയപ്പോള്‍ അശ്വിനെ നേരിടാനായി കണ്ടെത്തിയ രഹസ്യായുധമായിരുന്നു ബറോഡ സ്പിന്നര്‍ മഹേഷ് പിതിയ. അശ്വിന്‍റെ അതേ ആക്ഷനില്‍ പന്തെറിയുന്നു എന്നതായിരുന്നു പിതിയയുടെ പ്രത്യേകത.

അശ്വിനെ കൂടാതെ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും വലിയ ഭീഷണിയാകുമെന്നതിനാല്‍ ഇവരുടെ പന്തുകള്‍ അതിജീവിക്കാന്‍ പിതിയക്ക് പുറമെ ശശാങ്ക് മെഹ്‌റോത്ര എന്ന ഇടം കൈയന്‍ സ്പിന്നറെയും ഓസീസ് പരിശീലന ക്യാംപിലേക്ക് ക്ഷണിച്ചിരുന്നു.ഇരുവരുടെയും പന്തുകള്‍ നേരിട്ടതിന്‍റെ ആത്മവിശ്വാസത്തില്‍ നാഗ്പൂര്‍ ടെസ്റ്റിനിറങ്ങി ഓസീസ് ഇന്നിംഗ്സിനും 132 റണ്‍സിന് അടിയറവ് പറഞ്ഞു.

കോലിയും രോഹിത്തും പോലും അവന്‍റെ പന്തുകള്‍ക്ക് മുന്നില്‍ ചൂളും; ഇന്ത്യന്‍ ബൗളറെക്കുറിച്ച് ദിനേശ് കാര്‍ത്തിക്

ആദ്യ ഇന്നിംഗ്സില്‍ ജഡേജ അഞ്ച് വിക്കറ്റുമായി ഓസീസിനെ തകര്‍ത്തപ്പോള്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു. രണ്ടാം ഇന്നിംഗ്സില്‍ അശ്വിന്‍ അ‍ഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജഡേജ രണ്ട് വിക്കറ്റെടുത്തു. ദില്ലിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന് തയാറെടുക്കുന്ന ഓസീസ് വീണ്ടും ഡ്യൂപ്ലിക്കേറ്റ് ബൗളര്‍മാരെവെച്ച് പരീക്ഷണം തുടരുമോ എന്ന കൗതുകത്തിനിടെ ഓസീസിന്‍റെ തയാറെടുപ്പുകളെ പരിഹസിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്.

ഡ്യൂപ്ലിക്കേറ്റ് അശ്വിനെയും യഥാര്‍ത്ഥ അശ്വിനെയും നേരിടുന്നതിലെ വ്യത്യാസം ഓസ്ട്രേലിയ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാവണം. എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ നേരിടാന്‍ ഫസ്റ്റ് ക്ലാസ് താരത്തെ വെച്ച് പരിശീലനം നടത്തിയിട്ട് കാര്യമില്ല. ഡല്‍ഹിയില്‍ കളിക്കാനിറങ്ങും മുമ്പ് ജഡേജയുടെ ഡ്യൂപ്ലിക്കേറ്റിനെവെച്ച് അവര്‍ പരിശീലക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കൈഫ് ട്വീറ്റ് ചെയ്തു. 17 മുതല്‍ ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്.

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി റണ്‍വേട്ടയില്‍ ആദ്യ പത്തിലേക്ക് കുതിച്ചെത്തി സഞ്ജു സാംസൺ, ഒന്നാമൻ ചെന്നൈയുടെ യുവ ഓപ്പണര്‍
റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്