ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിവാഹിതനായി

Published : Aug 01, 2022, 05:25 PM IST
ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് വിവാഹിതനായി

Synopsis

കമിൻസും ബെക്കിയെയും 2013-ലാണ് ആദ്യമായി കണ്ടുമുട്ടിയത്. ദീർഘനാളത്തെ പ്രണയത്തിനുശേഷം 2020 ഫെബ്രുവരിയിലാണ്  ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവർക്കും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുണ്ട്.  ആൽബി ബോസ്റ്റൺ കമ്മിൻസ് എന്നാണ് കുഞ്ഞിൻറെ പേര്. ഭാര്യയുടെ ഗർഭകാല വീഡിയോ കമിൻസ് തൻറെ വീഡിയോ ബ്ലോഗിൽ നേരത്ത പങ്കുവെച്ചിരുന്നു.  

മെൽബൺ: ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ പാറ്റ് കമിൻസ് വിവാഹിതനായി. ബെക്കി ബോസ്റ്റണാണ് വധു. വിവാഹ ചിത്രങ്ങൾ കമ്മിൻസ് തൻറെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ന്യൂ സൗത്ത് വെയിൽസിലെ ചാറ്റോ ഡു സോലെയിൽ വെച്ചായിരുന്നു വിവാഹം.

ടിം പെയ്ൻ രാജിവച്ചതിന് ശേഷം കഴിഞ്ഞ വർഷമാണ് കമിൻസ് ഓസീസ് ടെസ്റ്റ് ക്യാപ്റ്റനായി ചുമതലയേറ്റത്. കമിൻസിൻറെ വിവാഹ ചിത്രത്തിന് താഴെ ആദ്യം ആശംസയറിയിച്ചെത്തിയത് ഓസീസ് ടീമിലെ സഹതാരമായ ഡേവിഡ് വാർണറായിരുന്നു. ബ്രെറ്റ് ലീ ഉൾപ്പെടെയുള്ള താരങ്ങളും കമിൻസിന് ആശംസകൾ നേർന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയും ഐപിഎല്ലിൽ കമിൻസിൻറെ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും താരത്തെ ആശംസിച്ചു.

ഐസിസി ടെസ്റ്റ് റാങ്കിംഗ്: സ്റ്റീവ് സ്മിത്തിനെയും മറികടന്നു; ബാബര്‍ അസം മൂന്നാമത്

കമിൻസും ബെക്കിയെയും 2013-ലാണ് ആദ്യമായി കണ്ടുമുട്ടിയത്. ദീർഘനാളത്തെ പ്രണയത്തിനുശേഷം 2020 ഫെബ്രുവരിയിലാണ്  ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ഇരുവർക്കും ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുണ്ട്.  ആൽബി ബോസ്റ്റൺ കമ്മിൻസ് എന്നാണ് കുഞ്ഞിൻറെ പേര്. ഭാര്യയുടെ ഗർഭകാല വീഡിയോ കമിൻസ് തൻറെ വീഡിയോ ബ്ലോഗിൽ നേരത്ത പങ്കുവെച്ചിരുന്നു.

ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് കമിൻസ് അവസാനമായി കളിച്ചത്. രണ്ട് മത്സര പരമ്പര സമനിലയായി. പരമ്പരയിൽ കമിൻസ് രണ്ട് വിക്കറ്റും 47 റൺസും നേടി. ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ എട്ട് വിക്കറ്റും 39 റൺസും നേടി കമിൻസ് തിളങ്ങിയിരുന്നു. ലോകെ ടെസ്റ്റ് റാങ്കിംഗിൽ ദീർഘനാളായി ഒന്നാം സ്ഥാനത്ത് തുടരുന്ന കമിൻസിന് രണ്ടാം സ്ഥാനത്തുള്ള അശ്വിനെക്കാൾ 49 റേറ്റിംഗ് പോയൻറുകളുടെ ലീഡുണ്ട്.

ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ റാങ്കിം​ഗിൽ ഏഴാം സ്ഥാനത്താണ് കമിൻസിന്. ക്യാപ്റ്റനെന്ന നിലയിൽ ആഷ്സ് പരമ്പര നേടിയതും പാക്കിസ്ഥാനിൽ പാക്കിസ്ഥാനെ തോൽപ്പിച്ച് ടെസ്റ്റ് പരമ്പര നേടിയതുമാണ് കമിൻിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച നേട്ടങ്ങൾ.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക 'ഫൈനല്‍', വാഷിംഗ്ടണ്‍ പുറത്തേക്ക്; ടീമില്‍ രണ്ട് മാറ്റം, സാധ്യതാ ഇലവന്‍
'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം