മെല്‍ബണ്‍ ടെസ്റ്റ്: പാകിസ്ഥാന്‍ വിയര്‍ക്കുന്നു! ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് മികച്ച നിലയില്‍

Published : Dec 26, 2023, 05:31 PM IST
മെല്‍ബണ്‍ ടെസ്റ്റ്: പാകിസ്ഥാന്‍ വിയര്‍ക്കുന്നു! ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് മികച്ച നിലയില്‍

Synopsis

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (38), ഉസ്മാന്‍ ഖവാജയും (42) ഓസ്‌ട്രേലിയക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 90 റണ്‍സ് കൂട്ടിചേര്‍ത്തു.

മെല്‍ബണ്‍: പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ മികച്ച നിലയില്‍. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തിട്ടുണ്ട്. ഇടയ്ക്ക് മഴ പെയ്തതിനാല്‍ ആദ്യ ദിവസം 90 ഓവര്‍ പൂര്‍ത്തിയാക്കാനായില്ല. ആദ്യദിനം വിക്കറ്റെടുക്കുമ്പോള്‍ മര്‍നസ് ലബുഷെയ്ന്‍ (44), ട്രാവിസ് ഹെഡ് (9) എന്നിവരാണ് ക്രീസില്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആതിഥയേര്‍ 1-0ത്തിന് മുന്നിലാണ്.

മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും (38), ഉസ്മാന്‍ ഖവാജയും (42) ഓസ്‌ട്രേലിയക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും 90 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ അവസാന പരമ്പര കളിക്കുന്ന വാര്‍ണറെ പുറത്താക്കി അഗ സല്‍മാന്‍ പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ ഖവാജയെ ഹാസന്‍ അലിയും തിരിച്ചയച്ചു. നാലാമനായി ക്രീസിലെത്തിയ സ്റ്റീവന്‍ സ്മിത്തിന് (26) അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല. ആമര്‍ ജമാലിനായിരുന്നു വിക്കറ്റ്. എന്നാല്‍ ലബുഷെയ്ന്‍ പിടിച്ചുനിന്നത് ഓസീസിന് ഗുണം ചെയ്തു. ഇതുവരെ താരം മൂന്ന് ഫോറുകള്‍ നേടിയിട്ടുണ്ട്.

പാകിസ്ഥാന്‍ പ്ലെയിംഗ് ഇലവന്‍: അബ്ദുള്ള ഷെഫീഖ്, ഇമാം ഉള്‍ ഹഖ്, ഷാന്‍ മസൂദ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍, അഗ സല്‍മാന്‍, ആമര്‍ ജമാല്‍, ഷഹീന്‍ അഫ്രീദി, ഹസന്‍ അലി, മിര്‍ ഹംസ.. 

ഓസ്‌ട്രേലിയ പ്ലെയിംഗ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, അലക്‌സ് ക്യാരി, മിച്ചല് സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

'ഒട്ടും സ്വാര്‍ത്ഥയില്ലാത്ത ഇന്നിംഗ്‌സ്'! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിരാശപ്പെടുത്തിയ രോഹിത്തിന് പരിഹാസം

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍
ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്