സ്മിത്ത് വെടിക്കെട്ടില്‍ പാക്കിസ്ഥാനെ തകര്‍ത്ത് ഓസീസ്

By Web TeamFirst Published Nov 5, 2019, 6:31 PM IST
Highlights

ടി20യില്‍ ഓസീസിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. 2010ലും 2017-2018 സീസണിലും ഇതിനു മുമ്പ് തുടര്‍ച്ചയായി ആറ് ടി20 മത്സരങ്ങള്‍ ജയിച്ച റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ഓസീസ്. 2018നുശേഷം ടി20യില്‍ ഓസീസ് പാക്കിസ്ഥാനെ കീഴടക്കുന്നതും ഇതാദ്യമായാണ്.

കാന്‍ബറ: പാക്കിസ്ഥാനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ ജയം.  മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ ഏഴ് വിക്കറ്റിനാണ് ഓസീസ് പാക്കിസ്ഥാനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തപ്പോള്‍ ഓസീസ് 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 51 പന്തില്‍ 80 റണ്‍സുമായി പുറത്താകാതെ നിന്ന സ്മിത്ത് ആണ് കളിയിലെ താരം.

ഡേവിഡ് വാര്‍ണര്‍(20), ആരോണ്‍ ഫിഞ്ച്(17), ബെന്‍ മക്ഡര്‍മോര്‍ട്ട്(21) എന്നിവരാണ് ഓസീസിന്റെ മറ്റ് പ്രധാന സ്കോറര്‍മാര്‍. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഓസീസ് 1-0ന്റെ ലീഡ് നേടി. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചിരുന്നു. ടി20യില്‍ ഓസീസിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്. 2010ലും 2017-2018 സീസണിലും ഇതിനു മുമ്പ് തുടര്‍ച്ചയായി ആറ് ടി20 മത്സരങ്ങള്‍ ജയിച്ച റെക്കോര്‍ഡിനൊപ്പമാണ് ഇപ്പോള്‍ ഓസീസ്. 2018നുശേഷം ടി20യില്‍ ഓസീസ് പാക്കിസ്ഥാനെ കീഴടക്കുന്നതും ഇതാദ്യമായാണ്.

നേരത്തെ തുടക്കത്തിലെ തകര്‍ച്ചയ്ക്ക ശേഷം മധ്യനിരയുടെ മികവിലാണ് പാക്കിസ്ഥാന്‍ ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്.  ഇഫ്തിഖര്‍ അഹമ്മദ് (34 പന്തില്‍ പുറത്താവാതെ 62), ക്യാപ്റ്റന്‍ ബാബര്‍ അസം (38 പന്തില്‍ 50) എന്നിവരുടെ ഇന്നിംഗ്സാണ് പാകിസ്ഥാന് തുണയായത്. ആഷ്ടണ്‍ അഗര്‍ ഓസീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

ഫഖര്‍ സമാന്‍ (2), ഹാരിസ് സൊഹൈല്‍ (6), മുഹമ്മദ് റിസ്‌വാന്‍ (14), ആസിഫ് അലി (4), ഇമാദ് വസിം (11) എന്നിവരുടെ വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ഒരുഘട്ടത്തില്‍ 11.2 ഓവറില്‍ നാലിന് 70 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ ഇഫ്തിര്‍ പുറത്തെടുത്ത പ്രകടനം പാകിസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചു. മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ഇഫ്തിഖറിന്റെ പ്രകനടം. പാറ്റ് കമ്മിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

click me!