നിലനിര്‍ത്താന്‍ ഓസീസ്, ആദ്യ കിരീടത്തിന് ദക്ഷിണാഫ്രിക്ക; ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കം

Published : Jun 10, 2025, 12:28 PM ISTUpdated : Jun 10, 2025, 12:29 PM IST
Steve Smith and Pat Cummins (Photo- ICC website)

Synopsis

ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും നാളെ ഏറ്റുമുട്ടും. ഓസ്ട്രേലിയ രണ്ടാം കിരീടം ലക്ഷ്യമിടുന്നപ്പോള്‍ ദക്ഷിണാഫ്രിക്ക ആദ്യ കിരീടത്തിനായി പോരാടും.

ലണ്ടന്‍: ഐ സി സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് നാളെ തുടക്കമാവും. നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്കയെ നേരിടും. ലോര്‍ഡ്‌സിലാണ് ഫൈനല്‍. കഴിഞ്ഞ തവണ ഇന്ത്യയെ തോല്‍പിച്ച് ചാമ്പ്യന്‍മാരായ ഓസീസ് രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ഫൈനലാണിത്. ഓസ്‌ട്രേലിയയെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയെ തംബ ബാവുമയുമാണ് നയിക്കുന്നത്. ലാര്‍ഡ്‌സില്‍ അവസാനം ളിച്ച മൂന്ന് ടെസ്റ്റിലും ഓസ്‌ട്രേലിയ തോറ്റിട്ടില്ല. ദക്ഷിണാഫ്രിക്ക അവസാന മൂന്ന് ടെസ്റ്റില്‍ രണ്ടില്‍ ജയിച്ചു.

പരിചയമ്പരായ, കരുത്തരായ ഓസ്ട്രേലിയ. അവസാന പന്ത് വരെ ജയിക്കാന്‍ വേണ്ടി പൊരുതുന്ന ദക്ഷിണാഫ്രിക്ക. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ചവര്‍ തമ്മില്‍ ലോര്‍ഡ്സില്‍ പോരിനിറങ്ങും. ലോക ക്രിക്കറ്റിലെ ക്ലാസിക് പോരാട്ടം 11 മുതല്‍. കഴിഞ്ഞ തവണ ഇന്ത്യയെ തോല്‍പിച്ച് കിരീടം നേടിയ ഓസ്ട്രേലിയ കരുത്തരാണ്. ബാറ്റിങ്ങിലും ബോളിങ്ങിലും ടീം സെറ്റ്. ഒപ്പം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തന്ത്രങ്ങളും ഓസീസിന് മേല്‍ക്കെ നല്‍കും. ഓസ്ട്രേലിയക്ക് ഫൈനല്‍ മറ്റൊരു കിരീടത്തിലേക്കുള്ള വാതിലാണെങ്കില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇതൊരു അഭിമാന പോരാട്ടമാണ്.

ലോക വേദികളില്‍ സ്ഥിരം തല താഴ്ത്തി മടങ്ങുന്ന ടീമിന് ഓസീസിനെ തോല്‍പിച്ച് കിരീടമുയര്‍ത്താനായാല്‍ വലിയ നേട്ടമാകും. ഒപ്പത്തിനൊപ്പം പോന്ന ടീമുകളുടെ പോരാട്ടമാകും ലോര്‍ഡ്സിലേതെന്ന് ഉറപ്പിക്കുകയാണ് ആരാധകര്‍. അവസാന 19 ടെസ്റ്റില്‍ 13ഉം ജയിച്ചാണ് ഓസീസ് ഫൈനല്‍ പോരിനെത്തുന്നതെങ്കില്‍ അവസാന ഏഴ് ടെസ്റ്റില്‍ ഏഴും ജയിച്ചവരാണ് ദക്ഷിണാഫ്രിക്ക.

നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ അവസാന അഞ്ച് ടെസ്റ്റില്‍ ഇരു ടീമുകള്‍ക്കും രണ്ട് വീതം ജയം. ഒരെണ്ണം സമനിലയില്‍. പഴയ കഥകളും റെക്കോര്‍ഡും തല്‍ക്കാലം മറക്കാം. പുതിയ ചരിത്രം കുറിക്കാനുള്ള ശ്രമത്തിലാണ് ഇരു ടീമുകളും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാര്യവട്ടത്ത് ഇന്ത്യൻ ജൈത്രയാത്ര! സ്മൃതി-ഷെഫാലി വെടിക്കെട്ടിന് ശ്രീലങ്കക്ക് മറുപടിയില്ല, ലോകജേതാക്കളുടെ പകിട്ട് കാട്ടി തുടർച്ചയായ നാലാം ജയം, 30 റൺസിന്
മലയാളക്കരയിൽ ബാറ്റേന്തി ചരിത്രം കുറിച്ച് സ്മൃതി മന്ദാന! 10,000 റൺസ് ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം, സാക്ഷിയായി തിരുവനന്തപുരം