
റാവല്‍പിണ്ടി: ചാമ്പ്യൻസ് ട്രോഫിയിലെ ഗ്രൂപ് ബിയിൽ ദക്ഷണാഫ്രിക്ക-ഓസ്ട്രേലിയ മത്സരം മഴകാരണം ഉപേക്ഷിച്ചു. ഒരുപന്തുപോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷവും മത്സരം നടത്താൻ സാധിക്കില്ലെന്ന് കണ്ടതോടെയാണ് അമ്പയർമാർ മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇതോടെ ഇരു ടീമും പോയിന്റ് പങ്കിട്ടു. മത്സരം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയിലെ സെമിപ്രവേശനത്തിനായുള്ള പോരാട്ടം വീണ്ടും കടുക്കും. ആദ്യ മത്സരം തോറ്റ ഇംഗ്ലണ്ടിനും അഫ്ഗാനിസ്ഥാനും ഇനി വിജയിച്ചാൽ സാധ്യതയേറും. അതോടൊപ്പം റൺറേറ്റും നിർണായകമാകും. ആദ്യമത്സരത്തിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെയും ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെയും തോൽപ്പിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!