രണ്ടാം ടെസ്റ്റിലും പാകിസ്ഥാന് തോല്‍വി; പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി

By Web TeamFirst Published Dec 2, 2019, 3:01 PM IST
Highlights

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയും ഓസീസിന്. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 48 റണ്‍സിനുമായിരുന്നു ആതിഥേയരുടെ വിജയം. സ്‌കോര്‍: ഓസ്‌ട്രേലിയ 589, പാകിസ്ഥാന്‍ 302, 239.

അഡ്‌ലെയ്ഡ്: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയും ഓസീസിന്. അഡ്‌ലെയ്ഡ് ഓവലില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 48 റണ്‍സിനുമായിരുന്നു ആതിഥേയരുടെ വിജയം. സ്‌കോര്‍: ഓസ്‌ട്രേലിയ 589, പാകിസ്ഥാന്‍ 302, 239. ഡേവിഡ് വാര്‍ണറാണ് കളിയിലെയും പരമ്പരയിലെയും താരം. ബ്രിസ്‌ബേനില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും അഞ്ച് റണ്‍സിനും ഓസ്്‌ട്രേലിയ ജയിച്ചിരുന്നു. 

അഞ്ച് വിക്കറ്റ് നേടിയ നഥാന്‍ ലിയോണാണ് പാകിസ്ഥാന്റെ രണ്ടാം ഇന്നിങ്‌സില്‍ നാശം വിതച്ചത്. ജോഷ് ഹേസല്‍വുഡ് മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു വിക്കറ്റും നേടി. 68 റണ്‍സ് നേടിയ ഓപ്പണര്‍ ഷാന്‍ മസൂദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ആസാദ് ഷഫീഖ് (57), മുഹമ്മദ് റിസ്‌വാന്‍ (45) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെുത്തു. എങ്കിലും ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാനായില്ല. 

ഒന്നാം ഇന്നിങ്‌സില്‍ യാസിര്‍ ഷാ (113), ബാബര്‍ അസം (97) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന് തുണയായത്. എങ്കിലും 287 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു പാകിസ്ഥാന്‍. തുടര്‍ന്ന് ഫോളോ ഓണ്‍ ചെയ്ത് രണ്ടാം ഇന്നിങ്‌സ് ആരംഭിക്കുകയായിരുന്നു. ഡേവിഡ് വാര്‍ണര്‍ (335), മര്‍നസ് ലബുഷാനെ (162) എന്നിവരുടെ സെഞ്ചുറിയാണ് ഒന്നാം ഇന്നിങ്‌സില്‍ ഓസീസി് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.

click me!