മൂന്നാം മത്സരത്തിലും പരാജയം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി

Published : Sep 03, 2023, 08:56 PM ISTUpdated : Sep 03, 2023, 08:57 PM IST
മൂന്നാം മത്സരത്തിലും പരാജയം! ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരി

Synopsis

അത്ര നല്ല തുടക്കമല്ലായിരുന്നു ഓസീസിന്. ആദ്യ പന്തില്‍ മാത്യൂ ഷോര്‍ട്ടിന്റെ (0) വിക്കറ്റ് ഓസീസിന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (15) അഞ്ചാം ഓവറില്‍ മടങ്ങി.

ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഓസ്‌ട്രേലിയ തൂത്തൂവാരി. മൂന്നാം ടി20യില്‍ 191 റണ്‍സ് വിജയലക്ഷ്യം ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം കണ്ടെത്തി. 41 പന്തില്‍ 98 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. ജോഷ് ഇന്‍ഗ്ലിസ് (22 പന്തില്‍ 42) പിന്തുണ നല്‍കി. ബോണ്‍ ഫൊര്‍ട്വിന്‍ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടി വിക്കറ്റെടുത്തു. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഡോണോവന്‍ ഫെറൈരയാണ് (21 പന്തില്‍ 48) മികച്ച സ്‌കോറിലേക്ക് നയിച്ചത്. റീസ ഹെന്‍ഡ്രിക്‌സ് (42), എയ്ഡ്ന്‍ മാര്‍ക്രം (41) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. എട്ട് വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക നഷ്ടമായി. സീന്‍ അബോട്ട് ഓസീസിനായി നാല് വിക്കറ്റ് വീഴ്ത്തി.

അത്ര നല്ല തുടക്കമല്ലായിരുന്നു ഓസീസിന്. ആദ്യ പന്തില്‍ മാത്യൂ ഷോര്‍ട്ടിന്റെ (0) വിക്കറ്റ് ഓസീസിന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷ് (15) അഞ്ചാം ഓവറില്‍ മടങ്ങി. ഇതോടെ രണ്ടിന് 43 എന്ന നിലയിലായി ഓസീസ്. പിന്നീട് ഹെഡ് - ഇന്‍ഗ്ലിസ് കൂട്ടുകെട്ടാണ് ഓസീസ് ഇന്നിംഗ്‌സില്‍ നിര്‍ണായകമായത്. ഇരുവരും 85 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇന്‍ഗ്ലിസിനെ പുറത്താക്കി ഫൊര്‍ട്വിന്‍ ദക്ഷിണാഫ്രിക്കയ്ക്ക ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ സ്റ്റോയിനിസിന കൂട്ടുപിടിച്ച ഹെഡ് കാര്യങ്ങള്‍ ഓസീസിന് അനുകൂലമാക്കി. 56 റണ്‍സാണ് ഇരുവരും കൂട്ടിചേര്‍ത്തത്. ഹെഡും ടിം ഡേവിഡും (1) മടങ്ങിയെങ്കിലും സ്‌റ്റോയിനിസ് ജോലി പൂര്‍ത്തിയാക്കി. അഷ്ടണ്‍ ടര്‍ണര്‍ (2) പുറത്താവാതെ നിന്നു. 48 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഹെഡിന്റെ ഇന്നിംഗ്‌സ്.

നേരത്തെ, മോശം തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. നേരിട്ട ആദ്യ പന്തില്‍ തന്നെ തെംബ ബവൂമയെ (0) പുറത്താക്കി മാര്‍കസ് സ്റ്റോയിനിസ് ഓസീസിന് ആത്മവിശ്വാസം നല്‍കി. മുന്നാം ഓവറില്‍ മാത്യൂ ബ്രീട്‌സ്‌കയും (5) മടങ്ങി. എന്നാല്‍ നാലാം വിക്കറ്റില്‍ ഹെന്‍ഡ്രിക്‌സ് - മാര്‍ക്രം സഖ്യം 58 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ക്യാപ്റ്റന്‍ മാര്‍ക്രമിന് എട്ടാം ഓവറില്‍ മടങ്ങേണ്ടിവന്നു. 23 പന്തുകള്‍ നേരിട്ട് രണ്ട് സിക്‌സും നാല് ഫോറും നേടിയ താരത്തെ സീന്‍ അബോട്ട് മടക്കുകയായിരുന്നു. 

പിന്നീടെത്തിയ ട്രിസ്റ്റന്‍ സ്റ്റബ്‌സ് (25) നിര്‍ണായക സംഭാവന നല്‍കി. ഹെന്‍ഡ്രിക്‌സിനൊപ്പം 46 റണ്‍സാണ് സ്റ്റബ്‌സ് കൂട്ടിചേര്‍ത്തത്. അടുത്തടുത്ത ഓവറുകളില്‍ ഇരുവരും മടങ്ങി. ഹെന്‍ഡ്രിക്‌സിനെ തന്‍വീര്‍ സംഗ മടക്കി. സ്റ്റബ്‌സിനെ അബോട്ടും തിരിച്ചയച്ചു. ബോണ്‍ ഫൊര്‍ട്വിന് (0) നിരാശപ്പെടുത്തി. ഇതോടെ ആറിന് 122 എന്ന നിലയിലേക്ക് വീണു ദക്ഷിണാഫ്രിക്ക. പിന്നീടായിരുന്നു ഫെറൈരയുടെ രക്ഷാപ്രവര്‍ത്തം. 

കേവലം 21 പന്തുകള്‍ മാത്രം നേരിട്ട ഫെറൈറ അഞ്ച് സിക്‌സും ഒരു ഫോറും നേടി. ജെറാള്‍ഡ് കൊട്‌സീക്കൊപ്പം (13) 54 റണ്‍സാണ് ഫെറൈര കൂട്ടിചേര്‍ത്തത്. കോട്‌സീക്ക് പിന്നാലെ അവസാന ഓവറില്‍ ഫെറൈര റണ്ണൗട്ടായി. കേശവ് മഹാരാജ് (9), ലുംഗി എന്‍ഗിഡി (2) പുറത്താവാതെ നിന്നു. സ്റ്റോയിനിസിന് രണ്ട് വിക്കറ്റുണ്ട്.

അത് കാര്യമാക്കേണ്ടതില്ല! ഇന്ത്യന്‍ താരങ്ങളുടെ ഫോമിനെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തള്ളി സുനില്‍ ഗവാസ്‌കര്‍

PREV
click me!

Recommended Stories

ഇനി കുട്ടിക്രിക്കറ്റ് ആവേശം, വിക്കറ്റിന് പിന്നില്‍ സഞ്ജു സാംസണ്‍? ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഇന്ന്
കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ