ചാമ്പ്യൻസ് ട്രോഫി: ഒടുവില്‍ തീരുമാനമായി, ഓസ്ട്രേലിയക്കായി കളിക്കാന്‍ പാറ്റ് കമിന്‍സും ഹേസല്‍വുഡുമില്ല

Published : Feb 07, 2025, 04:23 PM IST
ചാമ്പ്യൻസ് ട്രോഫി: ഒടുവില്‍ തീരുമാനമായി, ഓസ്ട്രേലിയക്കായി കളിക്കാന്‍ പാറ്റ് കമിന്‍സും ഹേസല്‍വുഡുമില്ല

Synopsis

ശ്രീലങ്കക്കെതിരെ നിലവില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷമായിരിക്കും ചാമ്പ്യൻസ് ട്രോഫിക്കുള്ള പുതുക്കിയ സ്ക്വാഡിനെ ഓസീസ് പ്രഖ്യാപിക്കുക.

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സും പേസര്‍ ജോഷ് ഹേസല്‍വുഡും ചാമ്പ്യൻസ് ട്രോഫിയില്‍ കളിക്കില്ലെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇന്ത്യക്കെതിരായ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിക്കിടെ പരിക്കേറ്റ് കമിന്‍സും ഹേസല്‍വുഡും ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്നും വിട്ടുനിന്നിരുന്നു. ചാമ്പ്യൻസ് ട്രോഫി ടീമിലുള്‍പ്പെട്ട ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കമിന്‍സും ഹേസല്‍വുഡും കളിക്കില്ലെന്ന കാര്യം ഓസീസ് ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് ബെയ്‌ലി സ്ഥിരീകരിച്ചത്.

പരിക്കേറ്റ ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷും ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് നേരത്തെ പിന്‍മാറിയിരുന്നു. ഇതോടെ നേരത്തെ പ്രഖ്യാപിച്ച ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ടീമില്‍ നാലു മാറ്റങ്ങള്‍ വരുത്താന്‍ ഓസീസ് സെലക്ടര്‍മാര്‍ നിര്‍ബന്ധിതരായി. ശ്രീലങ്കക്കെതിരെ നിലവില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുശേഷമായിരിക്കും ചാമ്പ്യൻസ് ട്രോഫിക്കുള്ള പുതുക്കിയ സ്ക്വാഡിനെ ഓസീസ് പ്രഖ്യാപിക്കുക. കമിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്തോ ട്ട്രാവിസ് ഹെഡോ ചാമ്പ്യൻസ് ട്രോഫിയില്‍ ഓസ്ട്രേലിയയെ നയിക്കുമെന്നാണ് കരുതുന്നത്.

അരങ്ങേറ്റ മത്സരത്തിൽ ഒരു ദയയുമില്ലാതെ അടിച്ചുപറത്തി മുന്‍ സഹതാരം; ഹര്‍ഷിത് റാണക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡ്

കമിന്‍സും ഹേസല്‍വുഡും അടുത്ത മാസം തുടങ്ങുന്ന ഐപിഎല്ലില്‍ കളിക്കുന്ന കാര്യവും സംശയത്തിലാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന്‍ കൂടിയായ കമിന്‍സിന് ഐപിഎല്ലിലെ ആദ്യ റൗണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകുമെന്നാണ് കരുതുന്നത്. ജോഷ് ഹേസല്‍വുഡിന്‍റെ അഭാവം ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിനും ഹേസല്‍വുഡിന്‍റെ അഭാവം തിരിച്ചടിയാകും.

ഈ മാസം 19ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫിയില്‍ 22ന് ഇംഗ്ലണ്ടിനെതിരെ ആണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. 25ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. 28ന് അഫ്ഗാനിസ്ഥാനെതിരെ ആണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഓസീസിന്‍റെ അവസാന മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍