
മെല്‍ബണ്‍: ആഷസ് പരമ്പരയ്ക്കിടെയേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ് ഓസ്‌ട്രേലിന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. അദ്ദേത്തിന്റെ കൈത്തണ്ടയിലായിരുന്നു പരിക്കേറ്റത്. പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ള ടീമില്‍ നിന്നും കമ്മിന്‍സ് പിന്മാറിയിരുന്നു. ടി20 പരമ്പരയ്ക്കുള്ള മിച്ചല്‍ മാര്‍ഷാണ് നയിക്കുന്നത്. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പരിക്ക് പൂര്‍ണമായും ഭേദമാകുന്നതിനായിട്ടാണ് അദ്ദേഹം വിശ്രമമെടുത്തത്.
എന്ന് തിരിച്ചുവരാനാകുമെന്നതിനെ കുറിച്ച് സൂചന സംസാരിക്കുകയാണ് കമ്മിന്‍സ്. ഇന്ത്യക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയില്‍ തിരിച്ചെത്തുമെന്നാണ് കമ്മിന്‍സ് പറയുന്നത്. കമ്മിന്‍സ് വിശദീകരിക്കുന്നതിങ്ങനെ... ''കുറച്ച് ആഴ്ച്ചകള്‍ക്കിടെ പരിക്ക് പൂര്‍ണമായും മാറും. ലോകകപ്പിന് മുമ്പ് ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലൂടെ തിരിച്ചെത്താനാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലോകകപ്പിന് ഞാനുണ്ടാവും. അതിന് ശേഷം ഏകദിന ക്യാപ്റ്റന്‍ എന്ന നിലയില്‍ തന്റെ പങ്ക് വിലയിരുത്തും.'' കമ്മിന്‍സ് പറഞ്ഞു.
നേരത്തെ, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കമ്മിന്‍സ് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇനിയിപ്പോള്‍ അതുണ്ടായേക്കില്ല. ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കമ്മിന്‍സ് തന്നെയാണ് ടീമിനെ നയിക്കുന്നത്. പതിനെട്ടംഗ ടീമില്‍ നിന്ന് മര്‍നസ് ലബുഷെയ്‌നിനെ ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ വംശജനായ തന്‍വീര്‍ സംഗ ടീമില്‍ ഇടം നേടി. ആരോണ്‍ ഹാര്‍ഡിയാണ് മറ്റൊരു പുതുമുഖം. ഇവരില്‍ന നിന്ന് 15 അംഗ ടീമിനെ തിരഞ്ഞെടുക്കും. സെപ്റ്റംബര്‍ 28 വരെ ടീമില്‍ മാറ്റം വരുത്താം.
നെയ്മര്‍ ബാഴ്‌സലോണയില്‍ വരാന്‍ ആഗ്രഹിച്ചു! വേണ്ടെന്ന് പറഞ്ഞത് സാവി; വ്യക്തമായ കാരണമുണ്ട്
ലോകകപ്പിനുള്ള ഓസീസിന്റെ പതിനെട്ടംഗ ടീം: പാറ്റ് കമ്മിന്‍സ്, സീന്‍ അബോട്ട്, അഷ്ടണ്‍ അഗര്‍, അലക്സ് ക്യാരി, നതാന്‍ എല്ലിസ്, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോസ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇന്‍ഗ്ലിസ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്സ്വെല്‍, തന്‍വീര്‍ സംഗ, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്റ്റോയിനിസ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!