പാകിസ്ഥാനെതിരായ മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയ ഇറങ്ങുന്നത് സൂപ്പര്‍താരമില്ലാതെ

Published : Nov 06, 2019, 07:36 PM IST
പാകിസ്ഥാനെതിരായ മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയ ഇറങ്ങുന്നത് സൂപ്പര്‍താരമില്ലാതെ

Synopsis

പാകിസ്ഥാനെതിരായ മൂന്നാം ടി20യില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിച്ചു. ടെസ്റ്റ് പരമ്പര മുന്നില്‍ നില്‍ക്കെ കൂടുതല്‍ വിശ്രമം വേണമെന്നതിനാലാണ് അവസാന ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

സിഡ്‌നി: പാകിസ്ഥാനെതിരായ മൂന്നാം ടി20യില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിച്ചു. ടെസ്റ്റ് പരമ്പര മുന്നില്‍ നില്‍ക്കെ കൂടുതല്‍ വിശ്രമം വേണമെന്നതിനാലാണ് അവസാന ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. താരം കാന്‍ബറയില്‍ നിന്ന് പെര്‍ത്തിലേക്കാണ് താരം പോയത്. വെള്ളിയാഴ്ചയാണ് മത്സരം.

എന്നാല്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ താരം ന്യൂ സൗത്ത് വെയ്ല്‍സിനായി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെയാണ് മത്സരം. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നതാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരും ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിച്ചേക്കും. 

പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടെസ്റ്റ് ചുവന്ന പന്തില്‍ കളിക്കാനുള്ള അവസാന അവസരമാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ചെന്നൈ സൂപ്പര്‍ കിംഗ്സില്ല, ഐപിഎല്‍ ലേലത്തിനുശേഷം കരുത്തരായ 4 ടീമുകളെ തെരഞ്ഞെടുത്ത് അശ്വിന്‍
ചെന്നൈ 'യങ്ങാണ്', ഈ സാല കപ്പുമെടുക്കാൻ ബെംഗളൂരു; പേപ്പറില്‍ കരുത്തർ ആരാണ്?