കോലിയുമായിട്ടില്ല, നമുക്കില്ലേ ഇതിഹാസങ്ങള്‍ ? അവരുമായി താരതമ്യം ചെയ്യൂ: ബാബര്‍ അസം

Published : Jul 03, 2020, 02:39 PM IST
കോലിയുമായിട്ടില്ല, നമുക്കില്ലേ ഇതിഹാസങ്ങള്‍ ? അവരുമായി താരതമ്യം ചെയ്യൂ: ബാബര്‍ അസം

Synopsis

കോലിയുമായിട്ടുള്ള താരതമ്യത്തെ തള്ളുകയാണ് അസം ചെയ്തത്. കോലിയുമായിട്ടല്ല പാക് ക്രിക്കറ്റിലെ ഇതിഹാസങ്ങളുമായിട്ടാണ് താരമ്യം ചെയ്യേണ്ടതെന്ന് അസം പ്രതികരിച്ചു.

കറാച്ചി: അടുത്തകാലത്തായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായി ഏറെ ഉപമിക്കപ്പെട്ട താരമാണ് പാക് താരം ബാബര്‍ അസം. പാക് ക്രിക്കറ്റിലെ അടുത്ത വലിയ താരമെന്നാണ് അസം അറിയപ്പെടുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പാകിസ്ഥാന്റെ ക്യാപ്റ്റന്‍ കൂടിയാണ് അസം. എന്നാലിപ്പോള്‍ കോലിയുമായിട്ടുള്ള താരതമ്യത്തെ കുറിച്ച് ആദ്യമായി പ്രതികരിക്കുകയാണ് അസം.

കോലിയുമായിട്ടുള്ള താരതമ്യത്തെ തള്ളുകയാണ് അസം ചെയ്തത്. കോലിയുമായിട്ടല്ല പാക് ക്രിക്കറ്റിലെ ഇതിഹാസങ്ങളുമായിട്ടാണ് താരമ്യം ചെയ്യേണ്ടതെന്ന് അസം പ്രതികരിച്ചു. അദ്ദേഹം തുടര്‍ന്നു... ''പാകിസ്ഥാനും ഇതിഹാസങ്ങളുണ്ട്. എന്നെ അവരുമായിട്ട് താരതമ്യപ്പെടുത്തൂ. വിരാട് കോലിയുമായിട്ടില്ല. നമുക്ക് ജാവേജ് മിയാന്‍ദാദ്, യൂനിസ് ഖാന്‍ ഇന്‍സമാം ഉള്‍ ഹഖ് തുടങ്ങിയ ഇതിഹാസങ്ങളുണ്ടല്ലോ. അപ്പോള്‍ പിന്നെ എന്തിനാണ് ഇന്ത്യയിലേക്ക് നോക്കുന്നത്. പാക് താരങ്ങളുമായി താരതമ്യം ചെയ്യുന്നതാണ് എനിക്ക് കൂടുതല്‍ താല്‍പര്യം. 

ഐസിസിയുടെ ട്വന്റി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ബാറ്റ്‌സ്മാനാണ് ബാബര്‍ അസം. കോലിയാകട്ടെ, ഐസിസി ഏകദിന റാങ്കിങ്ങിലും ഒന്നാമതുണ്ട്. ഏകദിനത്തിലും ട്വന്റി20യിലും 50നു മുകളില്‍ ശരാശരി സൂക്ഷിക്കുന്ന താരം കൂടിയാണ് ബാബര്‍ അസം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്