വിരാട് കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥയാക്കി പാക് നായകൻ ബാബര്‍ അസം

Published : Sep 07, 2023, 01:30 PM IST
വിരാട് കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി പഴങ്കഥയാക്കി പാക് നായകൻ ബാബര്‍ അസം

Synopsis

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റിന് തകര്‍ത്തെങ്കിലും ബാബര്‍ 22 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായിരുന്നു.

ലാഹോര്‍: ഏകദിന ക്രിക്കറ്റില്‍ വിരാട് കോലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ഏഷ്യാ കപ്പില്‍ ഇന്നലെ ബംഗ്ലാദേശിനെതിരെ തിളങ്ങാനായില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ അതിവേഗം 2000 റണ്‍സ് പിന്നിടുന്ന ബാറ്ററെന്ന കോലിയുടെ റെക്കോര്‍ഡ് ഇന്നലെ ബാബര്‍ സ്വന്തം പേരിലാക്കി.

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ പാക്കിസ്ഥാന്‍ ഏഴ് വിക്കറ്റിന് തകര്‍ത്തെങ്കിലും ബാബര്‍ 22 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായിരുന്നു. 2017ല്‍ ഇന്ത്യന്‍ നായകനായി ചുമതലയേറ്റ വിരാട് കോലി 36 ഇന്നിംഗ്സുകളില്‍ 2000 റണ്‍സ് പിന്നിട്ടപ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ 2000 പിന്നിടാന്‍ ബാബറിന് വേണ്ടിവന്നത് വെറും 31 മത്സരങ്ങള്‍ മാത്രമായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്സിനെ(41 ഇന്നിംഗ്സില്‍ 2000) മറികടന്നായിരുന്നു കോലി റെക്കോര്‍ഡിട്ടത്. അതാണിപ്പോള്‍ ബാബര്‍ മറികടന്നിരിക്കുന്നത്. 2015 മെയില്‍ സിംബാബ്‌വെക്കെതിരെ പാക്കിസ്ഥാനായി അരങ്ങേറ്റം കുറിച്ച ബാബര്‍ 106 ഏകദിനങ്ങളില്‍ 19 സെഞ്ചുറി നേടിയിട്ടുണ്ട്. പാക്കിസ്ഥാനു വേണ്ടി എറ്റുവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടുന്ന ബാറ്ററെന്ന സയ്യിദ് അന്‍വറിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താന്‍ ബാബറിന് ഇനി ഒരു സെഞ്ചുറി കൂടി മതി.

ഇന്ത്യ ലോകകപ്പ് നേടിയാലും ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയും; പകരമെത്തുക മുന്‍ പേസറോ ?

ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെതിരെ 151 റണ്‍സടിച്ച് കരുത്തുകാട്ടിയ ബാബറിന് രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ബാറ്റിംഗിന് ഇറങ്ങാനായിരുന്നില്ല. ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കുന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയാല്‍ പാക്കിസ്ഥാനു വേണ്ടി ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറിയെന്ന സയ്യിദ് അന്‍വറിന്‍റെ(20) റെക്കോര്‍ഡിനൊപ്പമെത്താന്‍ ബാബറിനാവും. ഇന്ത്യയെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാന് ഏഷ്യാ കപ്പ് ഫൈനലിലും സ്ഥാനം ഉറപ്പാക്കാനാവും. ശ്രീലങ്കയാണ് സൂപ്പര്‍ ഫോറിലെ നാലാമത്തെ ടീം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

ടി20 ലോകകപ്പിന് മുമ്പ് ഐസിസിക്ക് മുന്നില്‍ പുതിയ പ്രതിസന്ധി, സംപ്രേഷണ കരാറില്‍ നിന്ന് പിന്‍മാറാനൊരുങ്ങി ജിയോ സ്റ്റാര്‍
ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?