അരങ്ങേറ്റത്തില്‍ 'ഡബിള്‍ സെഞ്ചുറി'; പാകിസ്ഥാന്‍ സ്പിന്നര്‍ സഹിദ് മഹ്മൂദിന് നാണക്കേടിന്റെ റെക്കോര്‍ഡ്

Published : Dec 02, 2022, 04:24 PM ISTUpdated : Dec 02, 2022, 08:27 PM IST
അരങ്ങേറ്റത്തില്‍ 'ഡബിള്‍ സെഞ്ചുറി'; പാകിസ്ഥാന്‍ സ്പിന്നര്‍ സഹിദ് മഹ്മൂദിന് നാണക്കേടിന്റെ റെക്കോര്‍ഡ്

Synopsis

ടെസ്റ്റ് ക്രിക്കറ്റിലെ മോശം റെക്കോര്‍ഡുകളില്‍ ഒന്നാണിത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇത്രയും റണ്‍സ് മറ്റൊരു താരവും വിട്ടുകൊടുത്തിട്ടില്ല. ഇക്കാര്യത്തില്‍ മുന്‍ ശ്രീലങ്കന്‍ താരം സുരജ് റണ്‍ദിവാണ് രണ്ടാം സ്ഥാനത്ത്.

റാവല്‍പിണ്ടി: പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ 657 റണ്‍സ് അടിച്ചെടുക്കാന്‍ ഇംഗ്ലണ്ടിനായിരുന്നു. റാവല്‍പിണ്ടിയിലെ ഫ്‌ളാറ്റ് ട്രാക്കില്‍ ടോസ് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് സാക് ക്രൗളി (122), ബെന്‍ ഡക്കറ്റ് (107), ഒല്ലി പോപ് (108), ഹാരി ബ്രൂക്ക് (153) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. അരങ്ങേറ്റക്കാരന്‍ സഹിദ് മഹ്മൂദ് പാകിസ്ഥാനായി നാല് വിക്കറ്റ് നേടിയിരുന്നു. എന്നാല്‍ 33 ഓവറില്‍ 235 റണ്‍സ് വിട്ടുകൊടുക്കുകയുണ്ടായി. റണ്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ താരം 'ഇരട്ട സെഞ്ചുറി' നേടി. ഒരോവറില്‍ 7.10 റണ്‍സ് എന്ന നിലയിലാണ് താരം റണ്‍സ് വിട്ടുകൊടുത്തത്. സഹിദിന്റെ ഒരോവറില്‍ 27 റണ്‍സ് ബ്രൂക്ക് അടിച്ചെടിരുന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും അതിലുണ്ടായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ മോശം റെക്കോര്‍ഡുകളില്‍ ഒന്നാണിത്. അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ ഇത്രയും റണ്‍സ് മറ്റൊരു താരവും വിട്ടുകൊടുത്തിട്ടില്ല. ഇക്കാര്യത്തില്‍ മുന്‍ ശ്രീലങ്കന്‍ താരം സുരജ് റണ്‍ദിവാണ് രണ്ടാം സ്ഥാനത്ത്. 2010ല്‍ ഇന്ത്യക്കെതിരെ കൊളംബോയില്‍ നടന്ന അരങ്ങേറ്റ മത്സരത്തില്‍ 222 റണ്‍സാണ് രണ്‍ദിവ് വിട്ടുകൊടുത്തത്. രണ്ട് വിക്കറ്റാണ് താരത്തിന് വീഴ്ത്താനായത്. ഓസ്‌ട്രേലിയയുടെ ജേസണ്‍ ക്രേസ മൂന്നാമതാണ്. 2008ല്‍ നാഗ്പൂരില്‍ ഇന്ത്യക്കെതിരെ 215 റണ്‍സ് വിട്ടുകൊടുത്തിരുന്നു മുന്‍ ഓസീസ് താരം. 

എന്നാല്‍ എട്ട് വിക്കറ്റും വീഴ്ത്തി. വെസ്റ്റ് ഇന്‍ഡീസിന്റെ ഒമറി ബാങ്ക്‌സ് നാലാം സ്ഥാനത്തായി. 2003ല്‍ ബ്രിഡ്ജ്ടൗണില്‍ 204 റണ്‍സാണ് ബാങ്ക്‌സ് വിട്ടുകൊടുത്തത്. മൂന്ന് വിക്കറ്റാണ് താരത്തിന് വീഴ്ത്താനായത്. ഒരു ഇന്ത്യന്‍ താരവും പട്ടികയിലുണ്ട്. 1997ല്‍ കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരെ അരങ്ങേറ്റത്തില്‍ 195 റണ്‍സ് വിട്ടുകൊടുത്ത നിലേഷ് കുല്‍കര്‍ണി.

ഇംഗ്ലണ്ടിനെ പുറത്താക്കിയ ശേഷം രണ്ടാം മറുപടി ബാറ്റിംംഗ് ആരംഭിച്ച പാകിസ്ഥാന്‍ തിരിച്ചടിക്കുന്നുണ്ട്. രണ്ടാംദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പാകിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 109 റണ്‍സെടുത്തിട്ടുണ്ട്. അബ്ദുള്ള ഷഫീഖ് (63), ഇമാം ഉള്‍ ഹഖ് (59) എന്നിവരാണ് ക്രീസില്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാത്തിരിപ്പിനൊടുവില്‍ സഞ്ജു പ്ലേയിംഗ് ഇലവനിലേക്ക്?, 3 മാറ്റങ്ങള്‍ക്ക് സാധ്യത, നാലാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം
റെക്കോര്‍ഡിട്ട് ഗ്രീന്‍, ഞെട്ടിച്ച് പതിരാനയും ലിവിംഗ്സ്റ്റണും ഇംഗ്ലിസും ഐപിഎല്‍ താരലേലത്തിലെ വിലകൂടിയ വിദേശതാരങ്ങള്‍