സീനിയര്‍-ജൂനിയര്‍ താരങ്ങളുടെ സംഗമം; ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്

By Web TeamFirst Published Sep 9, 2021, 1:46 PM IST
Highlights

സീനിയര്‍ താരങ്ങളായ സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുസ്‌താഫിസൂര്‍ റഹ്‌മാന്‍, മുഷ്‌ഫീഖുര്‍ റഹീം എന്നിവര്‍ ടീമിലുണ്ട്

ധാക്ക: ടി20 ലോകകപ്പിനുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. പരിചയസമ്പത്തിനും യുവ താരങ്ങള്‍ക്കും പ്രാധാന്യമുള്ള 15 അംഗ ടീമിനെ മഹമ്മദുള്ളയാണ് നയിക്കുക. 15ല്‍ എട്ട് പേരും ഓള്‍റൗണ്ടര്‍മാരാണ് എന്നതാണ് പ്രധാന സവിശേഷത. സീനിയര്‍ താരങ്ങളായ സൗമ്യ സര്‍ക്കാര്‍, ഷാക്കിബ് അല്‍ ഹസന്‍, മുസ്‌താഫിസൂര്‍ റഹ്‌മാന്‍, മുഷ്‌ഫീഖുര്‍ റഹീം എന്നിവര്‍ ടീമിലുണ്ട്. അതേസമയം റൂബേല്‍ ഹുസൈന് റിസര്‍വ് താരങ്ങളുടെ ബഞ്ചിലാണ് സ്ഥാനം. 

സീനിയര്‍ ഓപ്പണര്‍ തമീം ഇക്‌ബാല്‍ ലോകകപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 2016 ലോകകപ്പില്‍ ബംഗ്ലാദേശിന്‍റെ ടോപ് സ്‌കോറായിരുന്നു(295 റണ്‍സ്) താരം. തമീമിന് പകരം ലിറ്റണ്‍ ദാസോ നയീം ഷെയ്‌ഖോ ഓപ്പണറുടെ റോളിലെത്തും. നയീമിന് 22 ഉം ഷമീം ഹൊസൈനും ആഫിഫ് ഹൊസൈനും 21 ഉം ഷൊരീഫുള്‍ ഇസ്‌ലാമിന് 20 ഉം വയസ് മാത്രമാണ് പ്രായം. 

ICC 2021

Bangladesh Squad pic.twitter.com/iMTeyoM5sD

— Bangladesh Cricket (@BCBtigers)

ഒമാനില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഒക്‌ടോബര്‍ 17ന് സ്‌കോട്‌ലന്‍ഡിന് എതിരെയാണ് ബംഗ്ലാ കടുവകളുടെ ആദ്യ മത്സരം. ഓസ്‌ട്രേലിയക്കും ന്യൂസിലന്‍ഡിനും എതിരായ പരമ്പര വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ് ലോകകപ്പിന് തയ്യാറെടുക്കുന്നത്. 

ബംഗ്ലാദേശ് 15 അംഗ സ്‌ക്വാഡ്

മഹമ്മദുള്ള(ക്യാപ്റ്റന്‍), നയീം ഷെയ്‌ഖ്, സൗമ്യ സര്‍ക്കാര്‍, ലിറ്റണ്‍ ദാസ്, ഷാക്കിബ് അല്‍ ഹസന്‍, മുഷ്‌ഫീഖുര്‍ റഹീം, ആഫിഫ് ഹൊസൈന്‍, നൂരുള്‍ ഹസന്‍ സോഹന്‍, മെഹിദി ഹസന്‍, നാസും അഹമ്മദ്, മുസ്‌താഫിസൂര്‍ റഹ്‌മാന്‍, ഷൊരീഫുള്‍ ഇസ്‌ലാം, തസ്‌കിന്‍ അഹമ്മദ്, ഷെയ്‌ഫ് ഉദ്ദിന്‍, ഷമീം ഹൊസൈന്‍. 

റിസര്‍വ് താരങ്ങള്‍

റൂബേല്‍ ഹുസൈന്‍, അമിനുല്‍ ഇസ്ലാം ബിപ്ലേബ്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, അശ്വിന്‍ ടീമില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!