
ദുബായ്: ഐപിഎല്‍ മിനി താരലേലത്തില്‍ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സ്വന്തമാക്കിയിരുന്നു. അടിസ്ഥാന വിലയായ രണ്ട് കോടിക്കാണ് മുസ്തഫിസുറിനെ സിഎസ്‌കെ ചെന്നൈയിലെത്തിച്ചത്. മുമ്പ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി കാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെല്ലാം വേണ്ടി കളിച്ചിട്ടുള്ള താരമാണ് മുസ്തഫിസുര്‍.
ഇത്തവണ ബംഗ്ലാദേശില്‍ നിന്നുള്ള ഏകതാരവും മുസ്തഫിസുര്‍ തന്നെ. എന്നാല്‍ ബംഗ്ലാദേശ് താരങ്ങളെ ഏതെങ്കിലും ടീമിലെടുത്താന്‍ ആ ടീമിന് വലിയ രീതിയിലുള്ള പിന്തുണ ലഭിക്കാറുണ്ട്. ബംഗ്ലാദേശില്‍ നിന്ന് ആരാധകര്‍ തന്നെയാണ് ടീമിനെ പിന്തുണക്കാറ്. കഴിഞ്ഞ സീസണില്‍ ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ് എന്നിവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിച്ചിപ്പോള്‍ ബംഗ്ലാദേശില്‍ നിന്നുള്ള പിന്തുണ ലഭിച്ചിരുന്നു. എന്തിന് പറയുന്നു, മുസ്തഫിസുര്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി എന്നിവര്‍ക്ക് വേണ്ടി കളിച്ചപ്പോഴും ഇതേ രീയിയിലുള്ള പിന്തുണ ലഭിച്ചു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ലഭിക്കാന്‍ പോകുന്നതും അതുതന്നെയാണ്. ഇപ്പോള്‍ തന്നെ സിഎസ്‌കെയുടെ പോസ്റ്റില്‍ ബംഗ്ലാ ക്രിക്കറ്റ് ആരാധകരുടെ ലൈക്കുകളും കമന്റുകളും നിരത്തുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ ഒരു രാജ്യം മുഴുവന്‍ ഇനി ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ പിന്തുണയ്ക്കാനുണ്ടാവും. എന്നാല്‍ ടീമില്‍ കളിപ്പിക്കാതിരുന്നാല്‍ ആ ദേഷ്യവും അവര്‍ കാണിക്കും.
മുസ്തഫിസുറിനെ വ്യത്യസ്ഥ രീതിയിലാണ് ചെന്നൈ അവതരിപ്പിച്ചത്. ബംഗ്ലാ താരത്തെ ടീമിലെത്തിച്ച ഉടനെ ചെന്നൈ സൂപ്പര്‍ കിംഗ്സ് എക്സില്‍ പോസ്റ്റ് ജിഫ് വൈറലാവുകയും ചെയ്തു. ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിലെ വീഡിയോ ആയിരുന്നു അത്. അന്ന് ഇന്ത്യന്‍ നായകനായിരുന്നു എം എസ് ധോണി, മുസ്തഫിസുറിനെ തള്ളിയിടുന്നതാണ് വീഡിയോ. ധോണി റണ്‍സിനായി ഓടുമ്പോള്‍ മുസ്തഫിസുര്‍ തടസം നില്‍ക്കുകയായിരുന്നു. ധോണിക്ക് മുസ്തഫിസുറിനെ തള്ളി മാറ്റേണ്ടി വന്നു.