ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെ പരാജയത്തിലേക്ക്

Published : Mar 01, 2020, 07:01 PM ISTUpdated : Mar 01, 2020, 07:02 PM IST
ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ സിംബാബ്‌വെ പരാജയത്തിലേക്ക്

Synopsis

സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശ് വിജയത്തിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് നേടിയത്.

സില്‍ഹെറ്റ്: സിംബാബ്‌വെയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശ് വിജയത്തിലേക്ക്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 321 റണ്‍സാണ് നേടിയത്. ലിറ്റണ്‍ ദാസിന്റെ (126) സെഞ്ചുറിയാണ് ബംഗ്ലാദേശിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 30 ഓവറില്‍ ഏഴിന് 106 എന്ന നിലയിലാണ്.

ദാസിന് പുറമെ മുഹമ്മദ് മിഥുന്‍ (50), മഹ്മുദുള്ള (32) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. തമീം ഇഖ്ബാല്‍ (24), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (29), മുഷ്ഫിഖുര്‍ റഹീം (19), മെഹ്ദി ഹസന്‍ (7) എന്നിവരാണ് പുറത്തായി മറ്റുതാരങ്ങള്‍. മുഹമ്മദ് സെയ്ഫുദ്ദീന്‍ (15 പന്തില്‍ 28), മഷ്‌റഫെ മൊര്‍താസ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ലിറ്റണ്‍ ദാസ് റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയായിരുന്നു.

105 പന്തില്‍ 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് ലിറ്റണ്‍ ദാസ് 126 റണ്‍സ് നേടിയത്. ഏകദിന കരിയറില്‍ താരത്തിന്റെ രണ്ടാം സെഞ്ചുറിയാണിത്. മറുപടി ബാറ്റിങ്ങില്‍ സിംബാബ്‌വെയ്ക്ക് പ്രമുഖതാരങ്ങളുടെ വിക്കറ്റുകള്‍ നഷ്ടമായി. 35 റണ്‍സ് നേടിയ വെസ്ലി മധെവേരെയാണ് സന്ദര്‍ശകരുടെ ടോപ് സ്‌കോറര്‍. ബംഗ്ലാദേശിനായി മുഹമ്മദ് സെയ്ഫുദ്ദീന്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ജോലി ചെയ്താലല്ലെ ജോലിഭാരമുള്ളു', ബുമ്രക്ക് വിശ്രമം നൽകിയ ഇന്ത്യൻ ടീം മാനേജ്‌മെന്‍റിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്
അതിരുവിട്ടാൽ പാകിസ്ഥാനെ ക്രിക്കറ്റ് ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും, ഏഷ്യാ കപ്പും പോകും, പിഎസ്എല്ലും പൂട്ടും, മുന്നറിയിപ്പുമായി ഐസിസി