
ചിറ്റഗോങ്: ത്രിരാഷ്ട്ര ടി20 പരമ്പരയിലെ അവസാന ലീഗ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 139 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സന്ദര്‍ശകര്‍ക്ക് നിശ്ചിത ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. 47 റണ്‍സെടുത്ത ഹസ്രത്തുള്ള സാസെയാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. അഫീഫ് ഹുസൈന്‍ ബംഗ്ലാദേശിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ഇരുടീമുകളും നേരത്തെ ഫൈനല്‍ ഉറപ്പിച്ചിരുന്നു.
തകര്‍പ്പന്‍ തുടക്കമാണ് അഫ്ഗാന് ലഭിച്ചത് ആദ്യ വിക്കറ്റില്‍ 75 റണ്‍സാണ് സാസെ- റഹ്മത്തുള്ള ഗുര്‍ബാസ് (29) സഖ്യം കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ പിന്നീടെത്തിയവര്‍ക്ക് തുടക്കം മുതലാക്കാനായില്ല. അസ്ഗര്‍ അഫ്ഗാന്‍ (0), നജീബുള്ള സദ്രാന്‍ (14), മുഹമ്മദ് നബി (4), ഗുല്‍ബാദിന്‍ നെയ്ബ് (1), കരീം ജനാത് (3) എന്നിവര്‍ നിരാശപ്പെടുത്തി. ഷഫീഖുള്ള ഷഫീക് (23), റാഷിദ് ഖാന്‍ (11) എന്നിവരാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
അഫീഫിന് പുറമെ മുഹമ്മദ് സെയ്ഫുദീന്‍, ഷഫിയുല്‍ ഇസ്ലാം, ഷാക്കിബ് അല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ മറ്റൊരു ടീമായ സിംബാബ്‌വെ നേരത്തെ പുറത്തായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!