ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്ന് ഗെറ്റാഫയ്‌ക്കെതിരെ

Published : Feb 15, 2020, 12:28 PM IST
ലാ ലിഗയില്‍ ബാഴ്‌സലോണ ഇന്ന് ഗെറ്റാഫയ്‌ക്കെതിരെ

Synopsis

സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ ഇന്ന് ഗെറ്റാഫെയെ നേരിടും. രാത്രി എട്ടരയ്ക്ക് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവിലാണ് മത്സരം.

ബാഴ്‌സലോണ: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ ബാഴ്‌സലോണ ഇന്ന് ഗെറ്റാഫെയെ നേരിടും. രാത്രി എട്ടരയ്ക്ക് ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ കാംപ് നൗവിലാണ് മത്സരം. 23 കളിയില്‍ 49 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണിപ്പോള്‍ ബാഴ്‌സലോണ.

ഒന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ മൂന്ന് പോയിന്റ് പിന്നിലാണ് ലിയോണല്‍ മെസിയും സംഘവും. പരിക്കേറ്റ ലൂയിസ് സുവാരസ്, ഒസ്മാന്‍ ഡെംബലേ എന്നിവരില്ലാതെയാണ് ബാഴ്‌സ കളിക്കുക. വിലക്കുള്ളതിനാല്‍ പ്രതിരോധ താരം ക്ലെമന്റ് ലാംഗ്‌ലെറ്റിന് ഇന്ന് കളിക്കാന്‍ സാധിക്കില്ല. സാമുവല്‍ ഉംറ്റിറ്റി ടീമില്‍ തിരിച്ചെത്തും.

23 കളിയില്‍ 42 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ഗെറ്റാഫെ. അവസാന നാല് കളിയും ജയിച്ച ആത്മവിശ്വാസത്തിലാണ് ഗെറ്റാഫെ ഇറങ്ങുന്നത്. മത്സരത്തിന് മുമ്പ് ഇരുടീമും കൊറോണ വൈറസ് ബാധമൂലം ദുരിതമനുഭവിക്കുന്ന ചൈനീസ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം അറിയിക്കും.

ചൈനീസ് ആരാധകര്‍ക്കൊപ്പമാണ് ബാഴ്‌സ താരങ്ങള്‍ കളത്തിലെത്തുക. സപ്പോര്‍ട്ട് ചൈന എന്ന് ആലേഖനം ചെയ്ത ജഴ്‌സിയണിഞ്ഞാണ് ബാഴ്‌സലോണ ഇന്ന് കളിക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ക്രിക്കറ്റിന്‍റെ മക്കയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി, വനിതാ ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് ഏഴാം കിരീടം
തകർച്ചയിൽ നിന്ന് ടീമിനെ തോളിലേറ്റി നാറ്റ് സ്കൈവർ, ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെതിരെ ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്കോർ