ഐപിഎല്ലിൽ ഇന്ന് റോയൽ പോരാട്ടം, ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ആര്‍സിബി, ലീഡുയര്‍ത്താന്‍ രാജസ്ഥാന്‍, മത്സരസമയം, കാണാനുള്ള വഴികള്‍

Published : Apr 10, 2026, 11:07 AM IST
Vaibhav Sooryavanshi

Synopsis

സൺറൈസേഴ്സ് ഹൈദരാബാദിനേയും ചെന്നൈ സൂപ്പർ കിംഗ്സിനെയും തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാം സ്ഥാനത്ത് എത്തിയത്.

ഗുവാഹത്തി: ഐപിഎല്ലില്‍ ഇന്ന് റോയല്‍ പോരാട്ടം. ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സും ഇന്ന് നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങും. വൈകിട്ട് ഏഴരയ്ക്ക് ഗുവാഹത്തിയിൽ രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലും ജിയോ ഹോട്‌സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. ചെന്നൈ സൂപ്പർ കിംഗ്സിനേയും ഗുജറാത്ത് ടൈറ്റൻസിനേയും മുംബൈ ഇന്ത്യൻസിനേയും വീഴ്ത്തിയാണ് രാജസ്ഥാൻ റോയൽസ് ആര്‍സിബിക്കെതിരായ പോരിനിറങ്ങുന്നത്.

സൺറൈസേഴ്സ് ഹൈദരാബാദിനേയും ചെന്നൈ സൂപ്പർ കിംഗ്സിനെയും തോൽപിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മൂന്നാം സ്ഥാനത്ത് എത്തിയത്. ഐപിഎൽ പത്തൊൻപതാം സീസണിൽ തോൽവി അറിയാത്ത ടീമുകളെന്ന റെക്കോര്‍ഡുമായാണ് രാജസ്ഥാനും ബെംഗളൂരുവും നേർക്കുനേർ പോരിനിറങ്ങുന്നത്. മുംബൈയെ തല്ലിത്തകര്‍ത്ത റോയൽസിന്‍റെ യശസ്വീ ജയ്സ്വാൾ-വൈഭവ് സൂര്യവംശി ഓപ്പണിംഗ് കൂട്ടുകെട്ടിന് മറുപടി നല്‍കാന്‍ ആർസിബി വിരാട് കോലി-ഫിൽ സാൾട്ട് സഖ്യത്തിനാവുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

ആർസിബി കൂടുതൽ ഭയപ്പെടുക നിർഭയനായി ബാറ്റ് ചെയ്യുന്ന, നേരിടുന്ന ആദ്യപന്ത് തന്നെ സിക്സർ പറത്താൻ ശ്രമിക്കുന്ന വൈഭവ് സൂര്യവംശിയെ ആകുമെന്നുറപ്പ്. ധ്രുവ് ജുറൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവർ രാജസ്ഥാന്‍റെ മധ്യനിരയ്ക്ക് കരുത്താവുമ്പോൾ ദേവ്ദത്ത് പടിക്കൽ, രജത് പാട്ടീദാർ, ജിതേഷ് ശർമ്മ, ടിം ഡേവിഡ് എന്നിവരിലാണ് ആർസിബിയുടെ പ്രതീക്ഷ. നിലവിലെ ചാമ്പ്യൻമാരുടെ ജേക്കബ് ഡഫി, ഭുവനേശ്വർ കുമാർ പേസ് ജോഡിക്ക് രാജസ്ഥാന്‍റെ മറുപടി ജോഫ്ര ആർച്ചറും നാന്ദ്രേ ബർഗറും. രവീന്ദ്ര ജഡേജ, സന്ദീപ് ശർമ്മ എന്നിവരുടെ പരിചയസമ്പത്തിനെ തടുക്കാൻ ബെംഗളൂരുവിന് ക്രുനാൽ പണ്ഡ്യയും റൊമാരിയോ ഷെപ്പേർഡുമുണ്ട്.

ആർസിബി സ്പിന്നർ സുയാഷ് ശർമ്മയെക്കാൾ ഒരുപടിമുന്നിൽ രാജസ്ഥാന്‍റെ രവി ബിഷ്ണോയ് ആണ്. ഇരുടീമും ഇതുവരെ 34 മത്സരങ്ങളിൽ ഏറ്റുമുട്ടിയപ്പോള്‍ പതിനേഴിൽ ബെംഗളൂരുവും പതിനാലിൽ രാജസ്ഥാനും ജയിച്ചു. മൂന്ന് മത്സരം ഉപേക്ഷിച്ചു. ഗുവാഹത്തിയിൽ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത് സീസണിലെ രണ്ട് ഹോം മത്സരത്തിലും ജയിച്ച ആത്മവിശ്വാസത്തിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആവേശ ജയത്തിന് പിന്നാലെ ലക്നൗവിന് വൻ തിരിച്ചടി, ഒരു മത്സരം പോലും കളിക്കാതെ 2 കോടിയുടെ വിദേശതാരം പുറത്ത്
അവസാന പന്ത് വരെ ആവേശം, ഒടുവില്‍ വിജയത്തിലേക്ക് നയിച്ച് മുകുള്‍ ചൗധരി; കൊല്‍ക്കത്തയെ വീഴ്ത്തി ലക്‌നൗ