യുവേഫ ചാമ്പ്യന്‍സ് ലീഗ്: ബയേണിനെതിരെ റയല്‍ മാഡ്രിഡിന് തോല്‍വി, ആഴ്‌സണലിന് ജയം

Published : Apr 08, 2026, 09:40 AM IST
Real Madrid

Synopsis

യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് ബയേണ്‍ മ്യൂണിക്ക് പരാജയപ്പെടുത്തി. 

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ജര്‍മ്മന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്ക്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബയേണിന്റെ ജയം. നാല്‍പ്പത്തി ഒന്നാം മിനിട്ടില്‍ ലൂയിസ് ഡിയാസും നാല്‍പ്പത്തി ആറാം മിനിട്ടില്‍ ഹാരി കെയ്‌നുമാണ് ബയേണിനായി ഗോള്‍ നേടിയത്. എഴുപത്തി നാലാം മിനിട്ടില്‍ കിലിയന്‍ എംബാപ്പെ നേടിയ ഒറ്റ ഗോളില്‍ റയല്‍ മാഡ്രിഡിന്റെ മറുപടി അവസാനിച്ചു.

ലീഗിലെ മറ്റൊരു മത്സരത്തില്‍ ആഴ്‌സണലിന് ജയം. പോര്‍ച്ചുഗല്‍ ക്ലബ് സ്‌പോര്‍ട്ടിംഗ് ലിസ്ബണെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി.മുഴുവന്‍ സമയത്ത് ഗോള്‍രഹിത സമനില തുടര്‍ന്ന മത്സരത്തില്‍ അധിക സമയത്തിന്റെ ആദ്യ മിനിട്ടില്‍ കായ് ഹവേര്‍ട്‌സ് ആണ് ഗോള്‍ നേടിയത്.

ഇന്നും തകര്‍പ്പന്‍ പോരാട്ടങ്ങള്‍

യുവേഫ ചാന്പ്യന്‍സ് ലീഗില്‍ ഇന്നും വമ്പന്‍ പോരാട്ടങ്ങളുണ്ട്. ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണ നാട്ടുകാരായ അത്‌ലറ്റിക്കോ മാഡ്രിഡിനേയും ലിവര്‍പൂള്‍ നിലവിലെ ചാമ്പ്യന്‍മാരായ പി എസ് ജിയേയും നേരിടും. രാത്രി പന്ത്രണ്ടരയ്ക്കാണ് രണ്ട് കളിയും തുടങ്ങുക. അത്‌ലറ്റിക്കോയുടെ ഹോം ഗ്രൗണ്ടിലാണ് ബാഴ്‌സലോണ ഇറങ്ങുന്നത്. പിഎസ്ജി ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡിലും ആദ്യപാദ പോരാട്ടത്തിനിറങ്ങും.

പ്രീ ക്വാര്‍ട്ടറില്‍ ബാഴ്‌സലോണ, ന്യൂകാസില്‍ യുണൈറ്റഡിനേയും ലിവര്‍പൂള്‍ ഗലാറ്റസരേയേയും, അത്ലറ്റിക്കോ മാഡ്രിഡ്, ടോട്ടനത്തേയും പിഎസ്ജി, ചെല്‍സിയേയും തോല്‍പ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഡല്‍ഹിക്കെതിരായ പോരിന് മുമ്പ് ചെന്നൈക്ക് സന്തോഷവാര്‍ത്ത, വെടിക്കെട്ട് ബാറ്റർ തിരിച്ചെത്തുന്നു, ധോണി പുറത്തുതന്നെ
സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി, 'ഞാൻ വെറുമൊരു തൊഴിലാളി, പന്തെറിയുക എന്നത് മാത്രമാണ് ജോലി'