അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് വീണ്ടും ബിസിസിഐയുടെ കൈത്താങ്ങ്

By Web TeamFirst Published Aug 9, 2019, 10:00 PM IST
Highlights

അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് വീണ്ടും ബിസിസിയുടെ കൈത്താങ്ങ്. അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യയില്‍ മറ്റൊരു ഹോംഗ്രൗണ്ട് കൂടി അനുവദിക്കാന്‍ തീരുമാനമായി.

മുംബൈ: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന് വീണ്ടും ബിസിസിയുടെ കൈത്താങ്ങ്. അഫ്ഗാന്‍ ക്രിക്കറ്റ് ടീമിന് ഇന്ത്യയില്‍ മറ്റൊരു ഹോംഗ്രൗണ്ട് കൂടി അനുവദിക്കാന്‍ തീരുമാനമായി. സുപ്രീം കോടതി നിയമിച്ച വിനോദ് റായ്യുടെ നേതൃത്വത്തിലുള്ള ഭരണ നിര്‍വഹണ സമിതി വേദിക്ക് സമ്മതം മൂളുകയായിരുന്നു. ലക്‌നൗവിലെ ഏകനാ സ്‌റ്റേഡിയമാണ് അഫ്ഗാന്‍ ടീമിന്റെ മൂന്നാം ഹോംഗ്രൗണ്ട്. 

ഡെറാഡൂണ്‍, നോയ്ഡ എന്നിവിടങ്ങളിലാണ് ഇതുവരെ അഫ്ഗാന്‍ ടീം കളിച്ചുകൊണ്ടിരുന്നത്. ഇനി ലക്‌നൗവിലെ സ്റ്റേഡിയത്തിലും അഫ്ഗാന്‍ ടെസ്റ്റ്, ഏകദിന, ടി20 മത്സരങ്ങള്‍ കളിക്കാം. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് ഇന്ത്യയില്‍ നടത്താനുള്ള അനുമതിയും കഴിഞ്ഞ അഫ്ഗാന്‍ ക്രിക്കറ്റ് ചോദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നിന്ന് ബിസിസിഐ കയ്യൊഴിയുകയായിരുന്നു. 

മാത്രമല്ല, അഫ്ഗാന്‍ താരങ്ങളെ ഇന്ത്യയില്‍ നടക്കുന്ന അഭ്യന്തര മത്സരങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യവും അവര്‍ ഉന്നയിച്ചു.  ഇക്കാര്യത്തിലും സമ്മതം മൂളാന്‍ ബിസിസിഐ വിസമ്മതിച്ചിരുന്നു. എന്നാല്‍ വിവിധ പരിശീലന പദ്ധതികളില്‍ അഫ്ഗാന്‍ താരങ്ങള്‍ക്ക് പങ്കെടുക്കാം.

click me!