'സ്ലീവലെസ് ജഴ്‌സി ധരിക്കരുത്'; ഐപിഎല്ലിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ബിസിസിഐ, കൂടുതല്‍ നിര്‍ദേശങ്ങള്‍

Published : Mar 05, 2025, 08:43 AM IST
'സ്ലീവലെസ് ജഴ്‌സി ധരിക്കരുത്'; ഐപിഎല്ലിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ബിസിസിഐ, കൂടുതല്‍ നിര്‍ദേശങ്ങള്‍

Synopsis

ഇത്തവണ മുതല്‍ വരുന്ന നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് ഈമാസം ഇരുപതിന് ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക യോഗത്തില്‍ ഐപിഎല്‍ നായകന്‍മാരോട് വിശദീകരിക്കും.

മുംബൈ: ഇന്ത്യന്‍ താരങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഐപിഎല്ലിലും നടപ്പാക്കാനൊരുങ്ങി ബിസിസിഐ. മാര്‍ച്ച് 22ന് തുടങ്ങുന്ന ഈ സീസണ്‍ മുതലാവും നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുക. ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ബിസിസിഐ ഇന്ത്യന്‍ താരങ്ങള്‍ക്ക് കടുത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയത്. ടീമിനൊപ്പമുള്ള യാത്രകളില്‍ കുടുംബാംഗങ്ങള്‍ക്ക് വിലക്ക്, പരിശീലന സെഷനുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം, പരിശീലനത്തിനായി എല്ലാവരും ഒരുമിച്ച് ടീം ബസ്സില്‍ യാത്രചെയ്യണം തുടങ്ങിയവയാണ് ചാന്പ്യന്‍സ് ട്രോഫി മുതല്‍ നിലവില്‍ വന്ന നിയന്ത്രണങ്ങള്‍.

ഇത് ഐപിഎല്ലിലും നടപ്പാക്കുകയാണെന്ന് ബിസിസിഐ കഴിഞ്ഞമാസം പതിനെട്ടിന് ടീം ഫ്രാഞ്ചൈസികളെ അറിയിച്ചു. ഇത്തവണ മുതല്‍ വരുന്ന നിയന്ത്രണങ്ങള്‍ എന്തൊക്കെയെന്ന് ഈമാസം ഇരുപതിന് ബിസിസിഐ ആസ്ഥാനത്ത് നടക്കുന്ന പ്രത്യേക യോഗത്തില്‍ ഐപിഎല്‍ നായകന്‍മാരോട് വിശദീകരിക്കും. മത്സര ദിവസത്തിനൊപ്പം ഇനിമുതല്‍ പരിശീലന ദിവസങ്ങളിലും താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അക്രഡിറ്റേഷനില്ലാത്ത സപ്പോര്‍ട്ട് സ്റ്റാഫിനോ ഡ്രസ്സിംഗ് റൂമില്‍ പ്രവേശിക്കാനാവില്ല.

ഇന്ത്യക്ക് ആ 'തല'വേദന മാറി, ട്രാവിസ് ഹെഡ് പുറത്ത്! ഓസീസിന് രണ്ട് വിക്കറ്റ് നഷ്ടം, തകര്‍ച്ച

ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ കുറഞ്ഞത് രണ്ടോവറെങ്കിലും താരങ്ങള്‍ ധരിക്കണം. മത്സരദിവസങ്ങളില്‍ താരങ്ങള്‍ക്ക് ശാരീരികക്ഷമതാ പരിശോധന പാടില്ല. ടീം ഡോക്ടര്‍ ഉള്‍പ്പട്ടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ പന്ത്രണ്ടുപേരില്‍ കൂടുതല്‍ പാടില്ല. സമ്മാനദാന ചടങ്ങില്‍ സ്ലീവലെസ് ജഴ്‌സി ധരിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്. ഔട്ട് ഫീല്‍ഡിന്റെയും പിച്ചുകളുടേയും സുരക്ഷയ്ക്കായി ഗ്രൌണ്ടില്‍ പരിശീലനത്തിന് അനുവദിക്കുന്ന സ്ഥലങ്ങള്‍ക്കും ഇനി മുതല്‍ നിയന്ത്രണമുണ്ടാവും.

അതേസമയം, വരാനിരിക്കുന്ന ഐപിഎല്‍ 2025 മനസില്‍ കണ്ട് ആകര്‍ഷകമായ റീച്ചാര്‍ജ് പാക്കേജ് അവതരിപ്പിച്ചിരിക്കുകയാണ് റിലയന്‍സ് ജിയോ. പുതിയ ഒടിടി പ്ലാറ്റ്ഫോമായ ജിയോഹോട്ട്സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷനോടെയുള്ള ഡാറ്റ-ഒണ്‍ലി പാക്കാണിത്. 195 രൂപയാണ് ഈ റീച്ചാര്‍ജിന്റെ വില. 195 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ ജിയോ ഹോട്ട്സ്റ്റാറിന്റെ മൊബൈല്‍ സബ്സ്‌ക്രിപ്ഷന്‍ 90 ദിവസ വാലിഡിറ്റിയോടെ ലഭിക്കും. ഇതോടെ ഈ ക്രിക്കറ്റ് സീസണ്‍ ആരാധകര്‍ക്ക് ആഘോഷമാക്കാം. 90 ദിവസത്തേക്ക് 15 ജിബി ഡാറ്റയാണ് മൊബൈല്‍ യൂസര്‍മാര്‍ക്ക് ജിയോയുടെ വാഗ്ദാനം. ഹൈ-സ്പീഡ് ഡാറ്റാ പരിധി കഴിയുമ്പോള്‍ 64 കെബിപിഎസ് വേഗത്തില്‍ തുടര്‍ന്നും ഡാറ്റ ഉപയോഗിക്കാം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'രണ്ടാം ടി20യിലെ ഇന്ത്യയുടെ തോല്‍വിക്ക് കാരണം ഗൗതം ഗംഭീറിന്‍റെ ആ തീരുമാനം', തുറന്നു പറഞ്ഞ് ഉത്തപ്പയും സ്റ്റെയ്നും
'മികച്ച തുടക്കത്തിനായി എല്ലായ്പ്പോഴും അഭിഷേകിനെ ആശ്രയിക്കാനാവില്ല', തോല്‍വിക്കൊടുവില്‍ തുറന്നുപറഞ്ഞ് സൂര്യകുമാര്‍ യാദവ്