
റാഞ്ചി: ടി20 ലോകകപ്പ് തുടങ്ങാനിരിക്കെയാണ് ഇന്ത്യ പേസര്‍ ദീപക് ചാഹറിന് പരിക്കേല്‍ക്കുന്നത്. പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ശേഷിക്കുന്ന ഏകദിന മത്സരങ്ങളില്‍ നിന്ന് പുറത്താവുകയായിരുന്നു. ഇന്നാണ് ബിസിസിഐയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നത്. ചാഹറിന്റെ പകരക്കാരനായി വാഷിംഗ്ടണ്‍ സുന്ദറെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്കായി ടീമിലെടുത്തു. പരിക്കിന്റെ നീണ്ട ഇടവേളക്കുശേഷമാണ് സുന്ദറും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്നത്.
പേസര്‍ക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഓഫ് സ്പിന്നറായ സുന്ദറിനെ പ്രഖ്യാപിച്ചത് ആരാധകരെയും അമ്പരപ്പിച്ചു. ടീമില്‍ ഇപ്പോള്‍ തന്നെ സ്പിന്നര്‍മാരുടെ ബാഹുല്യമുണ്ട്. കുല്‍ദീപ് യാദവും രവി ബിഷ്‌ണോയിയും ഷഹബാസ് അഹമ്മദും സ്പിന്നര്‍മാരായി ടീമിലുള്ളപ്പോഴാണ് നാലാം സ്പിന്നറായി വാഷിംഗ്ടണ്‍ സുന്ദറെ കൂടി ടീമിലെടുക്കുന്നത്. മാത്രമല്ല, സുന്ദറും നിരന്തരം പരിക്കേല്‍ക്കുന്ന താരമാണ്. ഇതോടെ ട്രോളുമായി ആരാധകരെത്തി. ചില ട്വീറ്റുകള്‍ വായിക്കാം...
അതുപോലെ ദീപക് ചാഹറിന്റെ പരിക്ക് ഗുരുതരമാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഏകദിന പരമ്പരക്കുശേഷം ചാഹര്‍ ഓസ്‌ട്രേലിയയിലേക്ക് പോകാനിരിക്കുകയാണ്. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20ക്കുശേഷം പുറം വേദനയെത്തുടര്‍ന്ന് ചാഹര്‍ ബംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദിമിയിലെത്തി ചികിത്സ തേടുകയായിരുന്നു. ഏകദിന പരമ്പരക്കുള്ള ടീമിലുണ്ടായിരുന്നെങ്കിലും ചാഹറിനെ ആദ്യ മത്സരത്തില്‍ കളിപ്പിക്കാതിരുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ശിഖര്‍ ധവാന് ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പാണ്! കാരണം വ്യക്തമാക്കി മുന്‍ സെലക്റ്റര്‍
പരിക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായ ജസ്പ്രീത് ബുമ്രക്ക് പകരം ലോകകപ്പ് ടീമിലേക്ക് ഷമിക്കൊപ്പം പരിഗണിക്കുന്ന പേസര്‍ കൂടിയാണ് ചാഹര്‍. ഒക്ടോബര്‍ 15ന് മുമ്പ് മുഹമ്മദ് ഷമി പൂര്‍ണ കായികക്ഷമത കൈവരിച്ചില്ലെങ്കില്‍ ചാഹറിനെയോ മുഹമ്മദ് സിറാജിനെയോ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചാഹറിനും പരിക്കേറ്റെന്ന വാര്‍ത്ത ഇന്ത്യന്‍ ടീമിന്റെ പദ്ധതികളെ മുഴുവന്‍ തകിടം മറിക്കുന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!