അവന് അവന്‍റെ വലിപ്പം അറിയില്ല, ചെന്നൈയുടെ നിര്‍ണായക താരത്തെക്കുറിച്ച് മാത്യു ഹെയ്ഡന്‍

Published : Mar 26, 2023, 04:14 PM IST
അവന് അവന്‍റെ വലിപ്പം അറിയില്ല, ചെന്നൈയുടെ നിര്‍ണായക താരത്തെക്കുറിച്ച് മാത്യു ഹെയ്ഡന്‍

Synopsis

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഓള്‍ റൗണ്ടര്‍മാരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ബെന്‍ സ്റ്റോക്സും രവീന്ദ്ര ജഡേജയും. സ്റ്റോക്സ് എക്സ് ഫാക്ടറാവുമെങ്കിലും രവീന്ദ്ര ജഡേജയായിരിക്കും ചെന്നൈയുടെ ഇംപാക്ട് പ്ലേയര്‍ എന്നും ഹെയ്ഡന്‍ പറഞ്ഞു.  

ചെന്നൈ: ഐപിഎല്ലില്‍ 'ഡാഡ്സ് ആര്‍മി'യെന്ന വിളിപ്പേരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഇത്തവണയും അതിന് വലിയ മാറ്റമൊന്നുമില്ല.നായകന്‍ 40കാരനായ എം എസ് ധോണി തന്നെയാണ് ഡാഡ്സ് ആര്‍മിയെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്തായിപ്പോയതിന്‍റെ ക്ഷീണം തീര്‍ക്കാനാണ് ഇത്തവണ ചെന്നൈ ഇറങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിക്കാമെന്ന അധിക ആനുകൂല്യം ഇത്തവണ ചെന്നൈക്കുണ്ട്.

ഈ സീസണില്‍ ചെന്നൈയുടെ ഏറ്റവും നിര്‍ണായക താരമാകുക ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് ആയിരിക്കുമെന്ന് വ്യക്തമാക്കുകയാണ് ചെന്നൈയുടെ മുന്‍ താരം കൂടിയായ ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍. 2017 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും സ്റ്റോക്സിന് അദ്ദേഹത്തിന്‍റെ വലിപ്പം അറിയില്ലെന്ന് മാത്യു ഹെയ്ഡന്‍ പറഞ്ഞു.എന്നാല്‍ എല്ലാം ക്രിക്കറ്റ് ആയ ചെന്നൈയിലെത്തുമ്പോള്‍ സ്റ്റോക്സ് അവരുടെ എക്സ് ഫാട്കറാകുമെന്നും ഹെയ്ഡന്‍ പറഞ്ഞു.

പരിക്കിന് ശേഷമുള്ള തിരിച്ചുവരവ്; റിഷഭ് പന്തിന് ഏറ്റവും വലിയ ഉപദേശവുമായി ഗാംഗുലി

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ഓള്‍ റൗണ്ടര്‍മാരുള്ള ടീമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ബെന്‍ സ്റ്റോക്സും രവീന്ദ്ര ജഡേജയും. സ്റ്റോക്സ് എക്സ് ഫാക്ടറാവുമെങ്കിലും രവീന്ദ്ര ജഡേജയായിരിക്കും ചെന്നൈയുടെ ഇംപാക്ട് പ്ലേയര്‍ എന്നും ഹെയ്ഡന്‍ പറഞ്ഞു. ലോകോത്തര നിലവാരമുള്ള ഓള്‍ റൗണ്ടര്‍മാരുള്ള ടീമാണ് ചെന്നൈ. ഇപ്പോഴവര്‍ക്ക് ബെന്‍ സ്റ്റോക്സുമായി. പക്ഷെ ജഡേജയോളം മികവുള്ളവര്‍ കുറവാണ്. ഈ സീസണില്‍ ജഡേജ തകര്‍ക്കുമെന്നും ഹെയ്ഡന്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം:  എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഡെവോൺ കോൺവേ, റുതുരാജ് ഗെയ്‌ക്‌വാദ്, അമ്പാട്ടി റായിഡു, സുബ്രാൻഷു സേനാപതി, മൊയീൻ അലി, ശിവം ദുബെ, രാജ്‌വർധൻ ഹംഗാർഗെക്കർ, ഡ്വെയ്ൻ പ്രിട്ടോറിയസ്, മിച്ചൽ സാന്‍റ്നർ, ദീപക് സിംഗ് ചാഹർ, തുഷാർ ദേശ്പാണ്ഡെ, മുകേഷ് സിംഗ് ചൗധരി, മതീഷാൻ പതിരേലൻ സോധരി, പ്രതീശൻ ചൗധരി , മഹേഷ് തീക്ഷണ, അജിങ്ക്യ രഹാനെ, ബെൻ സ്റ്റോക്സ്, ഷെയ്ക് റഷീദ്, നിഷാന്ത് സിന്ധു, കൈൽ ജാമിസൺ, അജയ് മണ്ഡല്, ഭഗത് വർമ്മ, സിസന്ദ മഗല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍