ദില്ലി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം; പേസര്‍ പുറത്ത്

Published : Feb 12, 2023, 06:34 PM ISTUpdated : Feb 12, 2023, 06:44 PM IST
ദില്ലി ടെസ്റ്റിന് മുമ്പ് ഇന്ത്യന്‍ ടീമില്‍ അപ്രതീക്ഷിത മാറ്റം; പേസര്‍ പുറത്ത്

Synopsis

ഓസീസിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡിലാണ് ജയ്‌ദേവ് ഉനദ്‌കട്ടിനെ ഉള്‍പ്പെടുത്തിയിരുന്നത്

ദില്ലി: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റിന് മുമ്പ് പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ടിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി ടീം ഇന്ത്യ. രഞ്ജി ട്രോഫി ഫൈനല്‍ പരിഗണിച്ച് ടീം മാനേജ്‌മെന്‍റും സീനിയര്‍ സെലക്ഷന്‍ കമ്മിറ്റിയും ചേര്‍ന്നാണ് ഈ തീരുമാനം കൈക്കൊണ്ടത്. രഞ്ജി ഫൈനലിനായി താരം കൊല്‍ക്കത്തയിലേക്ക് തിരിക്കും. ഉനദ്‌കട്ട് അടങ്ങുന്ന സൗരാഷ്‌ട്ര ടീമിന് ബംഗാളാണ് രഞ്ജി ട്രോഫി ഫൈനലില്‍ എതിരാളികള്‍. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ഫെബ്രുവരി 16 മുതലാണ് സൗരാഷ്‌ട്ര-ബംഗാള്‍ രഞ്ജി ഫൈനല്‍. 

ഓസീസിനെതിരെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡിലാണ് ജയ്‌ദേവ് ഉനദ്‌കട്ടിനെ ഉള്‍പ്പെടുത്തിയിരുന്നത്. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ താരം കളിച്ചിരുന്നില്ല. മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജുമാണ് പേസര്‍മാരായി കളിച്ചത്. സീനിയര്‍ പേസര്‍ ഉമേഷ് യാദവും സ്‌ക്വാഡിലുണ്ട്. അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‌ക്വാഡിനെ ദില്ലിയിലെ രണ്ടാം മത്സരത്തിന് ശേഷം പ്രഖ്യാപിക്കുമ്പോള്‍ ഉനദ്‌കട്ട് സ്‌ക്വാഡിലേക്ക് തിരിച്ചുവരാനിടയുണ്ട്. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര സ്‌ക്വാഡില്‍ ഇല്ലാത്തതിനാലാണിത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തോടെയാണ് ഉനദ്‌കട്ട് ബംഗ്ലാദേശ് പര്യടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. രഞ്ജി ട്രോഫിയില്‍ ജനുവരിയില്‍ ഇന്നിംഗ്‌സിലെ ആദ്യ ഓവറില്‍ താരം ഹാട്രിക് തികച്ച് റെക്കോര്‍ഡിട്ടിരുന്നു. ദില്ലിക്കെതിരായ സൗരാഷ്‌ട്രയുടെ മത്സരത്തിലായിരുന്നു ഇത്. 

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള പുതുക്കിയ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, സൂര്യകുമാര്‍ യാദവ്.

വനിതാ ടി20 ലോകകപ്പ്: ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ ടോസ് വീണു! സ്മൃതി മന്ദാനയില്ലാതെ നീലപ്പട

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കൈകൊടുത്തു, തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു, മുരളി കാർത്തിക്കിന് നേരെ വിരൽചൂണ്ടി ഹാർദിക്; തര്‍ക്കത്തിന് പിന്നിലെ കാരണമറിയാതെ ആരാധകര്‍
'അവന്‍റെ ബാറ്റിംഗ് കണ്ട് എനിക്ക് ശരിക്കും ദേഷ്യം തോന്നി', വിജയത്തിന് പിന്നാലെ തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്