ഐപിഎല്‍ ചരിത്രത്തില്‍ ആദ്യം, അപൂര്‍വനേട്ടം സ്വന്തമാക്കി ഭുവനേശ്വര്‍ കുമാര്‍, 200 വിക്കറ്റ് തികയ്ക്കുന്ന ആദ്യ പേസർ

Published : Apr 05, 2026, 11:42 PM IST
Bhuvneshwar Kumar

Synopsis

ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറും ആദ്യ പേസറുമാണ് ഭുവനേശ്വർ കുമാർ.

ബെംഗളൂരു: ഐപിഎൽ ചരിത്രത്തിൽ അപൂര്‍വനേട്ടം സ്വന്തമാക്കി ആര്‍സിബി പേസർ ഭുവനേശ്വർ കുമാർ. ഐപിഎല്ലിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ആദ്യ പേസ് ബൗളർ എന്ന അപൂര്‍വ റെക്കോർഡാണ് ഭുവി സ്വന്തമാക്കിയത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ താരം ആയുഷ് മാത്രെയെ പുറത്താക്കിയാണ് ഭുവനേശ്വർ ഈ നേട്ടത്തിലെത്തിയത്. 192 മത്സരങ്ങളില്‍ നിന്നാണ് ഭുവി 200 വിക്കറ്റ് തികച്ചത്. ചെന്നൈക്കെതിരെ നാലോവറില്‍ 41 റണ്‍സ് വഴങ്ങി ഭുവി മൂന്ന് വിക്കറ്റെടുത്തിരുന്നു.

ഐപിഎൽ ചരിത്രത്തിൽ 200 വിക്കറ്റ് സ്വന്തമാക്കുന്ന രണ്ടാമത്തെ ബൗളറും ആദ്യ പേസറുമാണ് ഭുവനേശ്വർ കുമാർ. പഞ്ചാബ് കിംഗ്‌സ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലാണ് (224 വിക്കറ്റ്) ഐപിഎല്ലിൽ 200 വിക്കറ്റ് തികച്ച ആദ്യ ബൗളര്‍. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 191 മത്സരങ്ങളിൽ നിന്ന് 193 വിക്കറ്റുകൾ വീഴ്ത്തിയ സുനില്‍ നരെയ്നാണ് ഐപിഎല്‍ ചരിത്രത്തില്‍ വിക്കറ്റ് വേട്ടയില്‍ മൂന്നാം സ്ഥാനത്ത്.ഒരു ടീമിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം എന്ന റെക്കോർഡ് നിലവിൽ നരെയ്ന്റെ പേരിലാണ്.

 

പേസ് ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ, ഡ്വെയ്ൻ ബ്രാവോ എന്നിവരെ പിന്നിലാക്കിയാണ് ഭുവനേശ്വറിന്‍റെ കുതിപ്പ്. ബുംറയ്ക്കും ബ്രാവോയ്ക്കും നിലവിൽ 183 വിക്കറ്റുകൾ വീതമാണുള്ളത്. 2013 മുതൽ മുംബൈ ഇന്ത്യൻസിനൊപ്പമുള്ള ബുംറ 147 മത്സരങ്ങളിൽ നിന്നാണ് ഈ നേട്ടത്തിലെത്തിയത്. ഐപിഎല്ലിൽ നിന്ന് വിരമിച്ച ബ്രാവോ 161 മത്സരങ്ങളിൽ നിന്നാണ് 183 വിക്കറ്റുകൾ സ്വന്തമാക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചിന്നസ്വാമിയില്‍ ആര്‍സിബിക്ക് മുന്നില്‍ നാണംകെട്ട് ചെന്നൈ, തുടര്‍ച്ചയായ മൂന്നാം തോല്‍വി, നിരാശപ്പെടുത്തി സഞ്ജു
മൂന്നാം മത്സരത്തിലും രണ്ടക്കം കടക്കാതെ സഞ്ജു, അടിതെറ്റി റുതുരാജും, ക്ഷമകെട്ട് പൊട്ടിത്തെറിച്ച് ചെന്നൈ ആരാധകര്‍