വിവാദങ്ങള്‍ക്കൊടുവില്‍ ഓസീസ് നാഗ്‌പൂരില്‍ പരിശീലനം നടത്തി; പിന്നെയും പെട്ട് ബാറ്റര്‍മാര്‍- വീഡിയോ

Published : Feb 14, 2023, 04:17 PM ISTUpdated : Feb 14, 2023, 04:20 PM IST
വിവാദങ്ങള്‍ക്കൊടുവില്‍ ഓസീസ് നാഗ്‌പൂരില്‍ പരിശീലനം നടത്തി; പിന്നെയും പെട്ട് ബാറ്റര്‍മാര്‍- വീഡിയോ

Synopsis

എന്തായാലും ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ട നാഗ്‌പൂരില്‍ ഓസീസ് ക്രിക്കറ്റ് ടീം പരിശീലനം നടത്തി

നാഗ്‌പൂര്‍: നാഗ്‌പൂരില്‍ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ കനത്ത തോല്‍വി നേരിട്ടതിന് പിന്നാലെ അതേ പിച്ചില്‍ പരിശീലനം നടത്താന്‍ ഓസീസ് പദ്ധതിയിട്ടത് പാളിയിരുന്നു. മത്സരത്തിന് പിന്നാലെ പിച്ചില്‍ ക്യുറേറ്റര്‍ വെള്ളം തളിച്ചതോടെയാണ് ഓസീസ് ടീമിന്‍റെ പരിശീലനം മുടങ്ങിയത്. ഓസീസ് ടീം ആവശ്യപ്പെട്ടിട്ടും നാഗ്‌‌പൂരില്‍ മത്സര ശേഷം പരിശീലനത്തിനുള്ള സൗകര്യം ഗ്രൗണ്ട് അധികൃതര്‍ ഒരുക്കിയില്ലെന്ന വിവാദമുയര്‍ന്നിരുന്നു.

എന്തായാലും ബാറ്റിംഗ് നിര അമ്പേ പരാജയപ്പെട്ട നാഗ്‌പൂരില്‍ ഓസീസ് ക്രിക്കറ്റ് ടീം പരിശീലനം നടത്തി. പരിശീലനത്തില്‍ സ്‌പിന്നര്‍ ആഷ്‌ടണ്‍ അഗര്‍ ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍ എന്നിവര്‍ക്ക് വെല്ലുവിളിയായി. സ്റ്റീവ് സ്‌മിത്ത്, നേഥന്‍ ലിയോണ്‍, ടോഡ് മെര്‍ഫി തുടങ്ങിയവര്‍ പരിശീലനത്തിന് ഇറങ്ങിയില്ല. പരിക്കില്‍ നിന്ന് ഭേദമാകുന്ന ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ പൂര്‍ണ പരിശീലനം നടത്തിയെന്നതും ശ്രദ്ധേയമാണ്. ബൗളിംഗ് പരിശീലകന്‍ ഡാനിയേല്‍ വെട്ടോറി, നെറ്റ് ബൗളര്‍ മഹേഷ് പിതിയ എന്നിവര്‍ ഓസീസിന് സ്‌ക്വാഡിനൊപ്പമുണ്ടായിരുന്നു. പരിശീലനത്തില്‍ വെട്ടോറിയുടെ ത്രോഡൗണുകളും അഗറിന്‍റെ കറങ്ങും പന്തുകളും ബാറ്റര്‍മാരെ കുഴപ്പിച്ചു. 

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ നാഗ്‌‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 177 റണ്‍സിനും രണ്ടാം ഇന്നിംഗ്‌സില്‍ 91നും പുറത്തായ ഓസീസ് ഇന്നിംഗ്‌സിനും 132 റണ്‍സിനും തോല്‍വി രുചിക്കുകയായിരുന്നു. ഇന്ത്യ 400 റണ്‍സെടുത്ത പിച്ചിലാണ് ഓസീസ് 177, 91 സ്കോറുകളില്‍ ഒതുങ്ങിയത്. വീണ 20 വിക്കറ്റുകളില്‍ 15 ഉം അശ്വിനും ജഡേജയും ചേര്‍ന്ന് പങ്കിട്ടെടുത്തതോടെ ഓസീസ് മൂന്ന് ദിവസം കൊണ്ട് തോല്‍വി സമ്മതിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഞായറാഴ്‌ച ഇതേ പിച്ചില്‍ പരിശീലനം നടത്താന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനോട് അഭ്യര്‍ഥന നല്‍കിയെങ്കിലും പിച്ച് നനച്ചതോടെ പരിശീലനം മുടങ്ങിയിരുന്നു. 

PREV
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍