കെസിഎല്‍ മൂന്നാം സീസണിന് മുന്നോടിയായി മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്

Published : Aug 17, 2026, 12:58 PM IST
Calicut Globstars

Synopsis

കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ടീം മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള സംഘം ടീമിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് സംസാരിക്കുകയും ഔദ്യോഗിക ജേഴ്സി സമ്മാനിക്കുകയും ചെയ്തു.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിന് മുന്നോടിയായി കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ടീം അംഗങ്ങള്‍ മുഖ്യമന്ത്രി വി ഡി സതീശനുമായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ കൂടിക്കാഴ്ച നടത്തി. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ടീമംഗങ്ങളായ വിഘ്‌നേഷ് പുത്തൂര്‍, സല്‍മാന്‍ നിസാര്‍, അബ്ദുള്‍ ബാസിത് എന്നിവരും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുത്തു. മുഖ്യമന്ത്രിയുമായി സംസാരിച്ച താരങ്ങള്‍ വരാനിരിക്കുന്ന കെസിഎല്‍ സീസണിനെക്കുറിച്ചും ടീമിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചും പങ്കുവെച്ചു.

കൂടിക്കാഴ്ചയുടെ ഭാഗമായി ടീമിന്റെ മൂന്നാം സീസണിലെ ഔദ്യോഗിക ജേഴ്‌സി താരങ്ങള്‍ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. പുതിയ സീസണായുള്ള അവസാനഘട്ട ഒരുക്കങ്ങളിലേക്ക് ഗ്ലോബ്സ്റ്റാര്‍സ് കടക്കുന്നതിനിടെയാണ് ഈ സന്ദര്‍ശനം. ഉദ്ഘാടന മത്സരത്തിന് ഇനി മൂന്ന് ദിവസത്തില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ, ഹെഡ് കോച്ച് ബിജുമോന്‍ എന്‍ പിയുടെ മേല്‍നോട്ടത്തില്‍ ടീമിന്റെ ഒരുക്കങ്ങള്‍ പൂര്‍ണ്ണതോതിലേക്ക് കടന്നിരിക്കുകയാണ്.

ഈ സീസണിലും രോഹന്‍ കുന്നുമ്മല്‍ തന്നെയാണ് ഗ്ലോബ്സ്റ്റാര്‍സിനെ നയിക്കുന്നത്. അഖില്‍ സകറിയ വൈസ് ക്യാപ്റ്റനായി തുടരും. ഓഗസ്റ്റ് 20-ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സുമായി ഏറ്റുമുട്ടിക്കൊണ്ടാണ് കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് തങ്ങളുടെ പോരാട്ടം തുടങ്ങുന്നത്. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 5 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മാനവ് സുതറിന് രണ്ട് വിക്കറ്റ്, ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; ഇന്ത്യയുടെ ഇന്നിംഗ്‌സ് 462ന് അവസാനിച്ചു
ബംഗ്ലാദേശിന്‍റേത് ചരിത്രവിജയം; ഏറ്റവും വലിയ അട്ടിമറിയെന്ന് റിക്കി പോണ്ടിങ്ങും മാര്‍ക്ക് വോയും