28 സിക്‌സുകള്‍; റെക്കോര്‍ഡിട്ട് കാനഡ; ഹിമാലയന്‍ ജയം

Published : Sep 22, 2019, 11:09 AM ISTUpdated : Sep 22, 2019, 11:12 AM IST
28 സിക്‌സുകള്‍; റെക്കോര്‍ഡിട്ട് കാനഡ; ഹിമാലയന്‍ ജയം

Synopsis

13 സിക്‌സുകളടക്കം 140 റണ്‍സെടുത്ത നായകന്‍ നവ്‌നീത് ദലിവാലും ഒന്‍പത് സിക്‌സുകള്‍ അടക്കം 94 റണ്‍സ് നേടിയ രവീന്ദര്‍പാല്‍ സിംഗുമാണ് കാനഡയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്

ടൊറന്‍റോ: ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയതിന്‍റെ റെക്കോര്‍ഡ് കാനഡയ്‌ക്ക്. മലേഷ്യക്കെതിരായ മത്സരത്തില്‍ 28 സിക്‌സുകളാണ് കാനഡ താരങ്ങള്‍ പറത്തിയത്. വെസ്റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെ 27 സിക്‌സുകള്‍ നേടിയ ജമൈക്കയുടെ റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. എന്നാല്‍ ജമൈക്കയുടെ ടീം ടോട്ടലായ 434/4 മറികടക്കാന്‍ കാനഡക്കായില്ല. 

കനേഡിയന്‍ താരങ്ങള്‍ സിക്‌സര്‍മഴ പെയ്യിച്ചപ്പോള്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 408 റണ്‍സ് പിറന്നു. 13 സിക്‌സുകളടക്കം 140 റണ്‍സെടുത്ത നായകന്‍ നവ്‌നീത് ദലിവാലും ഒന്‍പത് സിക്‌സുകള്‍ സഹിതം 94 റണ്‍സ് നേടിയ രവീന്ദര്‍പാല്‍ സിംഗുമാണ് കാനഡയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. റോഡ്രിഗോ തോമസ് നാല് സിക്‌സടക്കം 62ഉം നിതീഷ് കുമാര്‍ രണ്ടും സിക്‌സടക്കം 60 റണ്‍സും നേടി. മറുപടി ബാറ്റിംഗില്‍ മലേഷ്യ 202 റണ്‍സില്‍ പുറത്തായതോടെ കാനഡ 206 റണ്‍സിന്‍റെ കൂറ്റന്‍ ജയം നേടി. 

ഏകദിനത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ പറത്തിയതിന്‍റെ റെക്കോര്‍ഡ് ഇംഗ്ലണ്ടിനാണ്. ലോകകപ്പില്‍ അഫ്‌ഗാനെതിരെ 25 സിക്‌സുകളാണ് ഇംഗ്ലീഷ് താരങ്ങള്‍ നേടിയത്. കാനഡ- മലേഷ്യ മത്സരത്തിന് ഏകദിന പദവിയില്ലാത്തതിനാല്‍ ഇംഗ്ലണ്ടിന്‍റെ റെക്കോര്‍ഡിന് കോട്ടംതട്ടിയില്ല. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം