ഒടുവില്‍ രോഹിത്തും സെഞ്ചുറി നേടി! പിന്തുണ കൊടുത്ത് ജഡേജ; രാജ്‌ക്കോട്ട് ടെസ്റ്റില്‍ ഇന്ത്യ നില ഭദ്രമാക്കി

Published : Feb 15, 2024, 03:00 PM IST
ഒടുവില്‍ രോഹിത്തും സെഞ്ചുറി നേടി! പിന്തുണ കൊടുത്ത് ജഡേജ; രാജ്‌ക്കോട്ട് ടെസ്റ്റില്‍ ഇന്ത്യ നില ഭദ്രമാക്കി

Synopsis

10 റണ്‍സെടുത്ത താരത്തെ വുഡ് സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍  സെഞ്ചുറിയുമായി ഫോമിലെത്തിയെന്ന് തെളിയിച്ച ശുഭ്മാന്‍ ഗില്ലിന്റെ ഊഴമായിരുന്നു അടുത്തത്.

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് (പുറത്താവാതെ 112)  സെഞ്ചുറി. ടെസ്റ്റ് കരിയറിലെ 11-ാം സെഞ്ചുറിയാണ് രോഹിത് പൂര്‍ത്തിയാക്കിയത്. രോഹിത്തിന് കൂട്ടായി രവീന്ദ്ര ജഡേജ (71) ക്രീസിലുണ്ട്. ചായയ്ക്ക് ശേഷം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇരുവരുടേയും കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സെടുത്തിട്ടുണ്ട്. മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഓരോ വിജയങ്ങള്‍ വീതം സ്വന്തമാക്കിയിട്ടുണ്ട്.

175 പന്തുകള്‍ നേരിട്ട രോഹിത് ഇതുവരെ രണ്ട് സിക്‌സും 12 ഫോറും നേടിയിട്ടുണ്ട്. ഇന്ന് തകര്‍ന്ന് തുടങ്ങിയപ്പോഴാണ് രോഹിത് - ജഡേജ സഖ്യം ക്രീസിലുറയ്ക്കുന്നത്. ഒരു ഘട്ടത്തില്‍ മൂന്നിന് 33 എന്ന നിലയിലായിരുന്നു ആതിഥേയര്‍. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടമായി. 10 റണ്‍സെടുത്ത താരത്തെ വുഡ് സ്ലിപ്പില്‍ ജോ റൂട്ടിന്റെ കൈകളിലെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍  സെഞ്ചുറിയുമായി ഫോമിലെത്തിയെന്ന് തെളിയിച്ച ശുഭ്മാന്‍ ഗില്ലിന്റെ ഊഴമായിരുന്നു അടുത്തത്. സ്‌കോര്‍ ബോര്‍ഡിര്‍ രണ്ട് റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഗില്‍ (0) മടങ്ങി. മാര്‍ക്ക് വുഡിന്റെ ഓഫ് സ്റ്റംപിന് പുറത്തെത്തിയ പന്തില്‍ ബാറ്റ് വെച്ച ഗില്‍ വിക്കറ്റിന് പിന്നില്‍ ഫോക്‌സിന്റെ കൈകളിലൊതുങ്ങി.

ഇനി വെറുതെയങ്ങ് ഐപിഎല്‍ കളിക്കാനാവില്ല! പുതിയ നിബന്ധനകള്‍ മുന്നോട്ടുവച്ച് ബിസിസിഐ

തുടക്കത്തിലെ രണ്ട് വിക്കറ്റ് വീണതോടെ പ്രതിരോധത്തിലായ ഇന്ത്യക്ക് മൂന്നാം പ്രഹരമേല്‍പ്പിച്ചത് സ്പിന്നര്‍ ടോം ഹാര്‍ട്ലിയാണ്. രജത് പടിദാറിനെ (5) കവറില്‍ ബെന്‍ ഡക്കറ്റിന്റെ കൈകളിലെത്തിച്ചാണ് ഹാര്‍ട്ലി തുടക്കത്തിലെ ഞെട്ടിച്ചത്. അസാധാരമായി കുത്തി ഉയര്‍ന്ന പന്തില്‍ ബാറ്റ് വെച്ച പാടീദാര്‍ കവറില്‍ പിടികൊടുക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന രോഹിത് -  ജഡേജ സഖ്യം ഇതുവരെ 171 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. 

ഇഷാന്‍ കിഷന്റെ ബിസിസിഐ കോണ്‍ട്രാക്റ്റ് റദ്ദാക്കിയേക്കും! താരത്തിനെതിരെ നടപടിക്ക് സാധ്യത

നേരത്തെ സര്‍ഫറാസ് ഖാനും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെലിനും ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയപ്പോള്‍ അക്‌സര്‍ പട്ടേലിന് പകരം പേസര്‍ മുഹമ്മദ് സിറാജും പ്ലേയിംഗ് ഇലവനിലെത്തി. മലയാളി താരം ദേവ്ദത്ത് പടിക്കലിന് ആദ്യ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. രണ്ട് പേസര്‍മാരും രവീന്ദ്ര ജഡേജയടക്കം മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്
സിറാജിന് മൂന്ന് വിക്കറ്റ്, മുംബൈയെ എറിഞ്ഞിട്ട് ഹൈദരാബാദ്; പിന്നാലെ ഒമ്പത് വിക്കറ്റ് ജയം