വേറെ ഒരു മാര്‍ഗവുമില്ലായിരുന്നു, സിറാജിനെ ഒഴിവാക്കിയത് തന്നെ; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

Published : Jan 18, 2025, 05:02 PM ISTUpdated : Jan 18, 2025, 05:05 PM IST
വേറെ ഒരു മാര്‍ഗവുമില്ലായിരുന്നു, സിറാജിനെ ഒഴിവാക്കിയത് തന്നെ; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

Synopsis

2022ല്‍ ഏകദിനിങ്ങളില്‍ 23.4 ശരാശരിയില്‍ 24 വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് 2023ല്‍ 20.6 ശരാശരിയില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും ഫോമിലായിരുന്നു.

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെക്കുറിച്ച് വിശദീകരിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണെന്ന് രോഹിത് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.

സിറാജിനെ ഒഴിവാക്കേണ്ടിവന്നത് നിര്‍ഭാഗ്യകരമാണ്. പഴയ പന്തില്‍ സിറാജിന് മികവ് കാട്ടാനാവുന്നില്ല എന്നത് ഒരു വസ്തുതയാണ്. ന്യൂബോളില്‍ സിറാജിനെ ഇപ്പോള്‍ ഉപയോഗിക്കുന്നുമില്ല. അതുകൊണ്ട് വേറെ മാര്‍ഗമില്ലാത്തതുകൊണ്ടാണ് സിറാജിനെ ഒഴിവാക്കിയത്. പുതിയ പന്തിലും മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും ഒരുപോലെ പന്തെറിയാന്‍ കഴിയുന്ന ബൗളര്‍മാരെയാണ് ടീമിലേക്കായി പരിഗണിച്ചത്-രോഹിത് വ്യക്തമാക്കി.

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു, വധു സമാജ്‌വാദി പാര്‍ട്ടി എം പി പ്രിയ സരോജ്

2022ല്‍ ഏകദിനിങ്ങളില്‍ 23.4 ശരാശരിയില്‍ 24 വിക്കറ്റെടുത്ത മുഹമ്മദ് സിറാജ് 2023ല്‍ 20.6 ശരാശരിയില്‍ 44 വിക്കറ്റുകള്‍ വീഴ്ത്തി മിന്നും ഫോമിലായിരുന്നു. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കക്കെതിരെ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത പ്രകടനത്തോടെ ഏകദിന ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താനും സിറാജിനായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യ   ആകെ ആറ് ഏകദിനങ്ങളില്‍ മാത്രം കളിച്ചപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് സിറാജ് നേടിയത്.

ഐസിസി ഏകദിന റാങ്കിംഗില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് സിറാജ്. ഏകദിന റാങ്കിംഗില്‍ അവസാനം ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ ബൗളറും സിറാജാണ്. പക്ഷെ കഴിഞ്ഞ വര്‍ഷം നിറം മങ്ങിയതും ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാകാത്തതുമാണ് സിറാജിന് തിരിച്ചടിയായത്. മുഹമ്മദ് ഷമി പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചെത്തിയതും ജസ്പ്രീത് ബുമ്ര കളിക്കുമെന്നുള്ളതും സിറാജിന്‍റെ വഴിയടച്ചു. ഇടം കൈയന്‍ പേസറെന്ന ആനുകൂല്യവും ടി20 ക്രിക്കറ്റിലെ മികച്ച ഫോമും അര്‍ഷ്ദീപ് സിംഗിന് ടീമില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ സിറാജ് പുറത്തായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍