ഐസിസി ചാംപ്യന്‍സ് ട്രോഫി: ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍; പങ്കെടുക്കണമെങ്കില്‍ കേന്ദ്രം സമ്മതിക്കണം

Published : Jun 10, 2024, 08:52 PM IST
ഐസിസി ചാംപ്യന്‍സ് ട്രോഫി: ഇന്ത്യയുടെ മത്സരങ്ങള്‍ ലാഹോറില്‍; പങ്കെടുക്കണമെങ്കില്‍ കേന്ദ്രം സമ്മതിക്കണം

Synopsis

സുരക്ഷ പരിഗണിച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നടത്തണമെന്ന ആവശ്യം ബിസിസിഐ ഉന്നയിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലാഹോര്‍: 2025ലെ ചാംപ്യന്‍സ് ട്രോഫി മത്സരത്തിന്റെ വേദികള്‍ തീരുമാനിച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ - പാകിസ്ഥാന്‍ മത്സരം ലാഹോറിലാണ് നിശ്ചയിച്ചിരിക്കുന്നത്. ഐസിസിക്ക് പിസിബി മത്സരക്രമത്തിന്റെ പട്ടിക കൈമാറി. ഇന്ത്യയുടെ മത്സരങ്ങള്‍ എല്ലാം ലാഹോറില്‍ നടത്താമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചത്. എന്നാല്‍ പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കുമോയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യന്‍ ആരാധകര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ വാഗാ അതിര്‍ത്തി വഴി കളി കാണാനെത്താമെന്ന് പരിഗണിച്ചാണ് മത്സരങ്ങള്‍ ലാഹോറില്‍ വച്ചത്. 

സുരക്ഷ പരിഗണിച്ച് ഇന്ത്യയുടെ മത്സരങ്ങള്‍ പാകിസ്ഥാന് പുറത്ത് നടത്തണമെന്ന ആവശ്യം ബിസിസിഐ ഉന്നയിച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ വേദിയായ ഏഷ്യാകപ്പില്‍ ഇന്ത്യ കളിച്ചിരുന്നില്ല. ഇന്ത്യയുടെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടത്തിയതും. ചാംപ്യന്‍സ് ട്രോഫിയിലും ഇതുപോലെ മത്സരങ്ങള്‍ നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ടൂര്‍ണമെന്റ്. ലാഹോറിന് പുറമെ കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. 

20 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങള്‍ ലാഹോറില്‍ കളിക്കും. അഞ്ചെണ്ണം റാവല്‍പിണ്ടിയിലും രണ്ട് മത്സരള്‍ക്ക് കറാച്ചിയും വേദിയാകും. ഫൈനലും ലാഹോറിലാണ് നടക്കുക. ഴിഞ്ഞ വര്‍ഷം പാകിസ്ഥാനില്‍ നടന്ന ഏഷ്യാ കപ്പ് മത്സരങ്ങളില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു. പിന്നാലെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ശ്രീലങ്കയില്‍ നടത്തേണ്ടിവന്നു. 2008ലെ ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ പാകിസ്ഥാനിലേക്ക് പോയിട്ടില്ല.

ബുമ്രയുമായുള്ള ഇന്‍റര്‍വ്യുനിടെ കഴിക്കാന്‍ എന്താണെന്ന് ഭാര്യ സഞ്ജനയുടെ ചോദ്യം! രസകരമായ മറുപടിയുടമായി ഫാന്‍സ്

ഇന്ത്യന്‍ ടീം ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം റഷീദ് ലത്തീഫ് വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറയുന്നതിങ്ങനെ... ''പാകിസ്ഥാനുമായുള്ള പരമ്പര ഇന്ത്യക്ക് നിരസിക്കാം. പക്ഷേ ഐസിസി മത്സരങ്ങളില്‍ പങ്കെടുക്കാതിരിക്കാന്‍ കഴിയില്ല. ഇന്ത്യ വേദിയായ ലോകകപ്പില്‍ പാകിസ്ഥാന്‍ കളിച്ചു. ഇതുപോലെ പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ ബാധ്യസ്ഥരാണ്. ഐസിസി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നാല്‍ ഗുരുതര പ്രശ്നങ്ങള്‍ നേരിടേണ്ടി വരും.'' റഷീദ് ലത്തീഫ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഡ്‌‌ലെയ്ഡിലും ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച, ഒറ്റക്ക് പൊരുതി ബെന്‍ സ്റ്റോക്സ്, കൂറ്റന്‍ ലീഡിനായി ഓസീസ്
ക്ഷമ കെട്ടു, സെല്‍ഫി വീഡിയോ എടുത്തുകൊണ്ടിരുന്ന ആരാധകന്‍റെ കൈയില്‍ നിന്ന് ഫോണ്‍ പിടിച്ചുവാങ്ങി ജസ്പ്രീത് ബുമ്ര