ഷഹീന്‍ അഫ്രീദിയെ അപ്പര്‍ കട്ടിലൂടെ സിക്സ്, വീണ്ടും സെഞ്ചുറി; കൗണ്ടിയില്‍ റണ്‍വേട്ട തുടര്‍ന്ന് പൂജാര

Published : May 08, 2022, 12:37 PM IST
ഷഹീന്‍ അഫ്രീദിയെ അപ്പര്‍ കട്ടിലൂടെ സിക്സ്, വീണ്ടും സെഞ്ചുറി; കൗണ്ടിയില്‍ റണ്‍വേട്ട തുടര്‍ന്ന് പൂജാര

Synopsis

മിഡില്‍സെക്സികന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358 റണ്‍സിന് മറുപടിയായി സസെക്സ് ഒന്നാം ഇന്നിംഗ്സില്‍ 392 റണ്‍സടിച്ചിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 16 റണ്‍സെടുത്ത് പുറത്തായ പൂജാര രണ്ടാം ഇന്നിംഗ്സിലാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്.

ലണ്ടന്‍: കൗണ്ടി ക്രിക്കറ്റില്‍(County Championships) സസെക്സിനായി(Sussex) റണ്‍വേട്ട തുടര്‍ന്ന് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര(Cheteshwar Pujara). മിഡില്‍സെക്സിനെതിരായ മത്സരത്തില്‍ സസെക്സിനായി തുടര്‍ച്ചയായ നാലാം സെഞ്ചുറിയുമായി തിളങ്ങിയ പൂജാര പാക് പേസര്‍ ഷഹീന്‍ അഫ്രീദിയെ അപ്പര്‍ കട്ടിലൂടെ സിക്സിന് പറത്തിയതും അരാധകരെ അമ്പരപ്പിച്ചു. ഷഹീന്‍ അഫ്രീദിയുടെ പേസിന് മുന്നില്‍ സസെക്സ് 6-2 എന്ന സ്കോറില്‍ തകര്‍ച്ചയെ നേരിടുമ്പോള്‍ ക്രീസിലെത്തിയ പൂജാര അഫ്രീദിയെ കട്ടന്നാക്രമിച്ചു. 67 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ പൂജാര ടോം ആസ്‌ലോപ്പിനൊപ്പം സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. കൗണ്ടിയില്‍ ഈ സീസണില്‍ പൂജാരയുടെ അഞ്ചാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണിത്.

മിഡില്‍സെക്സികന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 358 റണ്‍സിന് മറുപടിയായി സസെക്സ് ഒന്നാം ഇന്നിംഗ്സില്‍ 392 റണ്‍സടിച്ചിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 16 റണ്‍സെടുത്ത് പുറത്തായ പൂജാര രണ്ടാം ഇന്നിംഗ്സിലാണ് തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. ആദ്യ ഇന്നിംഗ്സില്‍ 34 റണ്‍സ് ലീഡ് നേടിയ സസെക്സ് രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സെന്ന ശക്തമായ നിലയിലാണ്. 149 പന്തില്‍ 125 റണ്‍സുമായി പൂജാരയും 26 റണ്‍സോടെ ടോം ക്ലാര്‍ക്കും ക്രീസില്‍.

നേരത്തെ ഡെര്‍ബിഷെയറിനെതിരെ പൂജാര ഡബിള്‍ സെഞ്ചുറിയും വോഴ്സ്റ്റര്‍ഷെയറിനെതിരെ സെഞ്ചുറിയും നേടിയിരുന്നു.  ഐപിഎല്ലില്‍ കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന പൂജാരയെ ഇത്തവണ താരലേലത്തില്‍ ആരും ടീമിലെടുത്തിരുന്നില്ല. മോശം ഫോമിനെത്തുടര്‍ന്ന് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതോടെയാണ് പൂജാര സസെക്സുമായി കൗണ്ടിയില്‍ കളിക്കാന്‍ കരാറായത്.

കൗണ്ടിയിലെ മിന്നുന്ന പ്രകടനങ്ങളുടെ കരുത്തില്‍ ഐപിഎല്ലിനുശേഷം ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടെസ്റ്റിലേക്കുള്ള ടീമില്‍ പൂജാര തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇംഗ്ലണ്ടിലാണ് കഴിഞ്ഞ വര്‍ഷം കൊവിഡിനെ തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ പോയ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ഒരേയൊരു ടെസ്റ്റ്. പരമ്പരില്‍ നിലവില്‍ ഇന്ത്യ 2-1ന് മുന്നിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൈകൊടുത്തു, തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു, മുരളി കാർത്തിക്കിന് നേരെ വിരൽചൂണ്ടി ഹാർദിക്; തര്‍ക്കത്തിന് പിന്നിലെ കാരണമറിയാതെ ആരാധകര്‍
'അവന്‍റെ ബാറ്റിംഗ് കണ്ട് എനിക്ക് ശരിക്കും ദേഷ്യം തോന്നി', വിജയത്തിന് പിന്നാലെ തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്