പകരക്കാരനായി ഇറങ്ങി ക്യാപ്റ്റന്റെ റോളും ഏറ്റെടുത്ത് റിസ്‍വാൻ; നിയമം അറിയില്ലേയെന്ന് ചോദിച്ച് ആരാധകർ

Published : Dec 28, 2022, 07:12 PM IST
പകരക്കാരനായി ഇറങ്ങി ക്യാപ്റ്റന്റെ റോളും ഏറ്റെടുത്ത് റിസ്‍വാൻ; നിയമം അറിയില്ലേയെന്ന് ചോദിച്ച് ആരാധകർ

Synopsis

ഐസിസി നിയമപ്രകാരം ഒരു സബ്സ്റ്റിറ്റ്യൂട്ട് താരത്തിന് ടീമിനെ ​ഗ്രൗണ്ടിൽ നയിക്കാനാവില്ല. സംഭവത്തിൽ മാച്ച് റഫറിയും അമ്പയറും ഇടപ്പെട്ടതോടെ മുഹമ്മദ് റിസ്‍വാൻ ക്യാപ്റ്റന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് മാറി

കറാച്ചി: പാകിസ്ഥാൻ - ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ് പുരോ​ഗമിക്കുന്നതിനിടെ തലപൊക്കി വിവാദം. പകരക്കാരനായി ടീമിലെത്തിയ മുഹമ്മദ് റിസ്‍വാൻ ക്യാപ്റ്റന്റെ ചുമതല കൂടെ ഏറ്റെടുത്ത് ചെയ്തതാണ് വിവാദങ്ങൾക്ക് കാരണമായിട്ടുള്ളത്. ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്ന് ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം പാക് നായകൻ ബാബർ അസമിന് കളത്തിലിറങ്ങാനായില്ല. ഇതോടെ പകരക്കാരനായി മുഹമ്മദ് റിസ്‍വാൻ എത്തുകയായിരുന്നു. ​ഗ്രൗണ്ടിൽ ക്യാപ്റ്റന്റെ എല്ലാ ചുമതലകളും പിന്നീട് നിർവഹിച്ചത് റിസ്‍വാൻ ആണ്.

ഐസിസി നിയമപ്രകാരം ഒരു സബ്സ്റ്റിറ്റ്യൂട്ട് താരത്തിന് ടീമിനെ ​ഗ്രൗണ്ടിൽ നയിക്കാനാവില്ല. സംഭവത്തിൽ മാച്ച് റഫറിയും അമ്പയറും ഇടപ്പെട്ടതോടെ മുഹമ്മദ് റിസ്‍വാൻ ക്യാപ്റ്റന്റെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് മാറി. പിന്നീട് സർഫ്രാസ് അഹമ്മദാണ് ക്യാപ്റ്റൻസി ഉത്തരവാദിത്വങ്ങൾ നിർവഹിച്ചത്. എന്തായാലും ക്രിക്കറ്റ് ആരാധകർ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്നതിനൊപ്പം പാക് ടീമിനെ പരിഹസിക്കുന്നുമുണ്ട്. പാക് ടീമിനും റിസ്‍വാനും ക്രിക്കറ്റ് നിയമങ്ങൾ പോലും അറിയില്ലേയെന്നാണ് ആരാധകർ ചോദിക്കുന്നത്.

അതേസമയം, പാകിസ്ഥാനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിം​ഗ്സ് ന്യൂസിലൻഡ് ലീഡ് നേടി. മൂന്നാം ദിനം അവസാനിച്ചപ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 440 റൺസ് എന്ന നിലയിലാണ് കിവികൾ. രണ്ട് റൺസ് ലീഡാണ് ന്യൂസിലൻഡ് ഇതുവരെ ചേർത്തിരിക്കുന്നത്. ഓപ്പണർ ടോം ലാഥം, കെയ്ൻ വില്യംസൺ എന്നിവരുടെ സെഞ്ചുറി കരുത്തിലാണ് കിവികൾ കുതിച്ചത്. 191 പന്തിൽ ടോം ലാഥം 113 റൺസെടുത്തു. 220 പന്തിൽ 105 റൺസുമായി വില്യംസൺ ഇപ്പോഴും ക്രിസീലുണ്ട്. ഇവരെ കൂടാതെ 92 റൺസ് നേടിയ ഡെവോൺ കോൺവെയും മിന്നുന്ന പ്രകടനം പുറത്തെടുത്തു.

മികച്ച തുടക്കം ലഭിച്ചെങ്കിലും ഡാരി മിച്ചലിനും ടോം ബ്ലൻഡല്ലിലും അത് മുതലാക്കാൻ സാധിക്കാത്തത് ന്യൂസിലൻഡ് ആരാധകരെ നിരാശപ്പെടുത്തി. യഥാക്രമം 42, 47 എന്നിങ്ങനെയാണ് ഇരുവരും സ്കോർ ചെയ്തത്. വില്യംസണിനൊപ്പം ഇഷ് സോധിയാണ് ഇപ്പോൾ ക്രീസിൽ. പാകിസ്ഥാന് വേണ്ടി അബ്റാർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ രണ്ട് വിക്കറ്റ് എറിഞ്ഞിട്ട് നൗമൻ അലിയും മികവ് കാട്ടി.

പിടിമുറുക്കി സഞ്ജുവും പിള്ളേരും; കടവുമായി രണ്ടാം ഇന്നിം​ഗ്സിൽ ഇറങ്ങിയ ഛത്തീസ്‌ഗഢിന് മോശം തുടക്കം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍