ഏഷ്യാ കപ്പില്‍ വിവാദം; ശ്രീലങ്കന്‍ താരം നിസ്സങ്ക പുറത്തായ രീതിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം- ട്വീറ്റുകള്‍

Published : Aug 27, 2022, 10:49 PM ISTUpdated : Aug 27, 2022, 10:51 PM IST
ഏഷ്യാ കപ്പില്‍ വിവാദം; ശ്രീലങ്കന്‍ താരം നിസ്സങ്ക പുറത്തായ രീതിയെ വിമര്‍ശിച്ച് ക്രിക്കറ്റ് ലോകം- ട്വീറ്റുകള്‍

Synopsis

രണ്ടാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് നിസ്സങ്ക മടങ്ങുന്നത്. മടങ്ങുന്നതിന് മുമ്പ് താരം അംപയറുടെ തീരുമാനം റിവ്യൂ ചെയ്തിരുന്നു. പന്ത് ബാറ്റില്‍ ഉരസിയില്ലായിരുന്നു എന്നായിരുന്നു നിസ്സങ്കയുടെ പക്ഷം.

ദുബായ്: ഏഷ്യാ കപ്പില്‍ ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക തകര്‍ന്നടിഞ്ഞിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക 19.4 ഓവറില്‍ 105ന് എല്ലാവരും പുറത്താവുകയായിരുന്നു. ഒരു വേളയില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് എന്ന നിലയിലായിരുന്നു ശ്രീലങ്ക. കുശാല്‍ മെന്‍ഡിസ്, പതും നിസ്സങ്ക, ചരിത് അസലങ്ക എന്നിവര്‍ പവലിയനിലേക്ക് മടങ്ങിയിരുന്നു. ഇതില്‍ നിസ്സങ്കയുടെ വിക്കറ്റ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. 

രണ്ടാം ഓവറില്‍ നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് നിസ്സങ്ക മടങ്ങുന്നത്. മടങ്ങുന്നതിന് മുമ്പ് താരം അംപയറുടെ തീരുമാനം റിവ്യൂ ചെയ്തിരുന്നു. പന്ത് ബാറ്റില്‍ ഉരസിയില്ലായിരുന്നു എന്നായിരുന്നു നിസ്സങ്കയുടെ പക്ഷം. എന്നാല്‍ അംപയര്‍ അനില്‍ കുമാര്‍ ചൗധരി ഔട്ട് വിളിച്ചിരുന്നു. അംപയര്‍ ഔട്ട് വിളിച്ചതില്‍ നിസ്സങ്കയും അമ്പരന്നു. ഒട്ടും താമസിക്കാതെ റിവ്യൂ വിളിച്ചു. എന്നാല്‍ ടിവി അംപയര്‍ക്കും നിസ്സങ്കയെ രക്ഷിക്കാനായില്ല. പന്ത് ബാറ്റിനെ മറികടക്കുമ്പോള്‍ നേരിയ ടച്ച് ഉണ്ടെന്ന് ടിവി അംപയറും പറഞ്ഞു. 

ശ്രീലങ്കന്‍ ആരാധകരും ശേഷിക്കുന്ന ടീമംഗങ്ങളും തീരുമാനത്തില്‍ തൃപ്തരനായിരുന്നില്ല. തീര്‍ത്തും വിവാദത്തിനിടയാക്കിയ തീരുമാനമായിരുന്നത്. ശ്രീലങ്കന്‍ ടീം നിരാശ പ്രകടിപ്പിക്കുന്നതിനിടെ അഫ്ഗാന്‍ ആഘോഷം തുടങ്ങിയിരുന്നു. ട്വിറ്ററില്‍ കടുത്ത വിമര്‍ശങ്ങളാണ് ഉയരുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം..

മത്സരത്തില്‍ അഫ്ഗാന്‍ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ പവര്‍ പ്ലേയില്‍ തന്നെ 83 റണ്‍സടിച്ച് അതിവേഗം വിജയത്തിലേക്ക് മാര്‍ച്ച് ചെയ്തു. പവര്‍ പ്ലേക്ക് പിന്നാലെ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെയും(18 പന്തില്‍ 40) വിജയത്തിനരികെ ഇബ്രാഹിം സര്‍ദ്രാനെയും(15) നഷ്ടമായെങ്കിലും അഫ്ഗാന്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 59 പന്തുകള്‍ ബാക്കി നിര്‍ത്തി ലക്ഷ്യത്തിലെത്തി. 28 പന്തില്‍ 37 റണ്‍സുമായി ഹസ്രത്തുള്ള സാസായിയും ഒരു റണ്ണുമായി നജീബുള്ള സര്‍ദ്രാനും പുറത്താകാതെ നിന്നു.  സ്‌കോര്‍ ശ്രീലങ്ക 19.4 ഓവറില്‍ 105ന് ഓള്‍ ഔട്ട്, അഫ്ഗാനിസ്ഥാന്‍ ഓവറില്‍ 10.1 ഓവറില്‍ 106-2.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

റൺസ് അടിക്കാതെ ഗില്ലും സ്കൈയും, സഞ്ജു തിരിച്ചെത്തും? ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ടി20 ഇന്ന്
ഗില്ലിനും സൂര്യകുമാറിനും നിര്‍ണായകം, ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടി20 ഇന്ന്, മത്സരസമയം, കാണാനുള്ള വഴികള്‍