22 റൺസിനിടെ വീണത് ഏഴ് വിക്കറ്റുകൾ; കേരളത്തിന് നിരാശപ്പെടുത്തുന്ന തോൽവി, മിന്നും പ്രകടനവുമായി അസമിന്‍റെ ഹിമൻശു

Published : Dec 01, 2024, 05:11 PM ISTUpdated : Dec 01, 2024, 06:39 PM IST
22 റൺസിനിടെ വീണത് ഏഴ് വിക്കറ്റുകൾ; കേരളത്തിന് നിരാശപ്പെടുത്തുന്ന തോൽവി, മിന്നും പ്രകടനവുമായി അസമിന്‍റെ ഹിമൻശു

Synopsis

രണ്ട് വിക്കറ്റിന് ഒൻപത് റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിംഗ് തുടങ്ങിയ കേരളത്തിന്‍റെ പെട്ടെന്നുള്ള തകർച്ച അവിശ്വസനീയമായിരുന്നു

ഗുവഹാത്തി: 19 വയസിൽ താഴെയുള്ളവർക്കായുള്ള കൂച്ച്  ബെഹാര്‍  ട്രോഫിയിൽ കേരളത്തെ തോൽപ്പിച്ച് അസം. 225 റൺസിനായിരുന്നു കേരളത്തിന്‍റെ തോൽവി. 277 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 51 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.  അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹിമൻശു സാരസ്വതിന്‍റെ പ്രകടനമാണ് അസമിന് അനായാസ വിജയം ഒരുക്കിയത്. ഒരാൾ മാത്രമാണ് കേരള ബാറ്റിംഗ് നിരയിൽ രണ്ടക്കം കടന്നത്.

രണ്ട് വിക്കറ്റിന് ഒൻപത് റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിംഗ് തുടങ്ങിയ കേരളത്തിന്‍റെ പെട്ടെന്നുള്ള തകർച്ച അവിശ്വസനീയമായിരുന്നു. കൂടുതൽ റൺസ് കൂട്ടിച്ചേർക്കും മുൻപേ തന്നെ ഒരു റണ്ണെടുത്ത സൗരഭ് മടങ്ങി. ഇടയ്ക്ക് അഹമ്മദ് ഖാനും അഹമ്ദ് ഇമ്രാനും ചേർന്നുള്ള കൂട്ടുകെട്ട് നിലയുറപ്പിച്ചെന്ന് തോന്നിച്ചു. എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ കേരളത്തിന്‍റെ തകർച്ചയ്ക്ക് തുടക്കമായി.

വെറും 22 റൺസിനിടെയാണ് കേരളത്തിന്‍റെ അവസാന ഏഴ് വിക്കറ്റുകൾ വീണത്. 21 റൺസെടുത്ത കാർത്തിക്കാണ് കേരളത്തിന്‍റെ ടോപ് സ്കോറർ. അഞ്ച് വിക്കറ്റെടുത്ത ഹിമൻശു സാരസ്വതിന് പുറമെ ആയുഷ്മാൻ മലാകറും നിഷാന്ത് സിംഘാനിയയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കളിയുടെ ആദ്യ ഇന്നിങ്സിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഹിമൻശു സാരസ്വത് രണ്ട് ഇന്നിങ്സുകളിലുമായി 77 റൺസും നേടിയിരുന്നു. 

ഇല്ലാത്ത ഉത്തരവും പറഞ്ഞ് മുട്ടിച്ചത് കുടിവെള്ളം; ഉദ്യോഗസ്ഥർ രക്ഷപെടില്ല, പിഴ അടക്കം കടുത്ത ശിക്ഷ നൽകാൻ നിർദേശം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര