കൊവിഡ് 19: സഹായഹസ്തം നീട്ടി വീണ്ടും സച്ചിന്‍

By Web TeamFirst Published May 9, 2020, 3:59 PM IST
Highlights

കൊവിഡ് 19 ഫണ്ടിലേക്ക് താങ്കള്‍ നല്‍കിയ സഹായത്തിലൂടെ സമൂഹത്തിലെ താഴെക്കിടയിലുള്ള 4000 പേര്‍ക്ക് സഹായമെത്തിക്കാനായി. ഭാവിയുടെ കായിക താരങ്ങള്‍ താങ്കളെ നന്ദിയോടെ സ്മരിക്കുന്നു ലിറ്റില്‍ മാസ്റ്റര്‍ എന്നായിരുന്നു സംഘടനയുടെ ട്വീറ്റ്.

മുംബൈ: കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ സഹായഹസ്തവുമായി ബാറ്റിംഗ്  ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ വീണ്ടും രംഗത്ത്. മുംബൈയിലെ ദിവസവേതനക്കാരും കുട്ടികളും ഉള്‍പ്പെടെയുള്ള 4000 പേര്‍ക്കാണ് ഹൈ ഫൈവ്(Hi5) എന്ന സന്നദ്ധ സംഘടനയിലൂടെ സച്ചിന്‍ സഹായമെത്തിച്ചത്. ഹൈഫൈവ് ഫൗണ്ടേഷന്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ വ്യക്തമാക്കിയത്.

എത്ര തുകയാണ് സച്ചിന്‍ സഹായമായി നല്‍കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. കാരുണ്യത്തിന്റെ വഴി പഠിപ്പിക്കാന്‍ സ്പോര്‍ട്സിന് കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് നന്ദി, കൊവിഡ് 19 ഫണ്ടിലേക്ക് താങ്കള്‍ നല്‍കിയ സഹായത്തിലൂടെ സമൂഹത്തിലെ താഴെക്കിടയിലുള്ള 4000 പേര്‍ക്ക് സഹായമെത്തിക്കാനായി. ഭാവിയുടെ കായിക താരങ്ങള്‍ താങ്കളെ നന്ദിയോടെ സ്മരിക്കുന്നു ലിറ്റില്‍ മാസ്റ്റര്‍ എന്നായിരുന്നു സംഘടനയുടെ ട്വീറ്റ്.

Best wishes to team Hi5 for your efforts in supporting families of daily wage earners. https://t.co/bA1XdQIFhC

— Sachin Tendulkar (@sachin_rt)

ദിവസവേതനക്കാരായ സാധാരണക്കാരെ സഹായിക്കാനായി സംഘടന നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍  സച്ചിന്‍ എല്ലാ ആശംസകളും നേര്‍ന്ന് റീ ട്വീറ്റ് ചെയ്തു. നേരത്തെ പ്രധാനമന്ത്രിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ വീതം സംഭാവന ചെയ്ത സച്ചിന്‍ കൊറോണ വൈറസ് മൂലം ദുരിതമനുഭവിക്കുന്ന മുംബൈയിലെ 5000ത്തോളം പേര്‍ക്ക് സൗജന്യ റേഷന്‍ എത്തിക്കാനുള്ള അപ്നാലയ എന്ന എന്‍ജിഒയുടെ ഉദ്യമത്തിലും പങ്കാളിയായിരുന്നു.

click me!