സഞ്ജുവിനെ ഫിനിഷറാക്കി നശപ്പിക്കരുത്, ടോപ് ഓര്‍ഡറില്‍ കൊണ്ടുവരൂ! രണ്ടാം ടി20ക്ക് മുമ്പ് ആരാധകരുടെ ആവശ്യം

Published : Aug 06, 2023, 09:47 AM IST
സഞ്ജുവിനെ ഫിനിഷറാക്കി നശപ്പിക്കരുത്, ടോപ് ഓര്‍ഡറില്‍ കൊണ്ടുവരൂ! രണ്ടാം ടി20ക്ക് മുമ്പ് ആരാധകരുടെ ആവശ്യം

Synopsis

സഞ്ജു മൂന്നാമനായിട്ടാണ് ഐപിഎല്ലില്‍ കളിക്കുന്നത്. മൂന്ന്, നാല് പൊസിഷനുകളില്‍ സഞ്ജു കളിക്കേണ്ടതെന്ന അഭിപ്രായമുണ്ട്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ശേഷം ആറാമനായിട്ടാണ് സഞ്ജു ആദ്യ മത്സരത്തില്‍ ക്രീസിലെത്തിയത്.

ജോര്‍ജ്ടൗണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടി20യില്‍ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിംഗ് പൊസിഷന്‍ വലിയ ചര്‍ച്ചയായിരുന്നു. ടോപ് ഓര്‍ഡര്‍ ബാറ്ററായ സഞ്ജുവിനെ ആറാം സ്ഥാനത്താണ് കളിപ്പിച്ചത്. 12 പന്തില്‍ ഇത്രയും തന്നെ റണ്‍സെടുത്ത് താരം മടങ്ങുകയും ചെയ്തു. താരത്തെ ഫിനിഷര്‍ റോളില്‍ കളിപ്പിക്കുന്നതിനോട് ക്രിക്കറ്റ് ആരാധകര്‍ക്ക് യോജിപ്പ് ഉണ്ടായിരുന്നില്ല. ട്വിറ്ററില്‍ ഇക്കാര്യം പലരും പങ്കുവച്ചിരുന്നു.

സഞ്ജു മൂന്നാമനായിട്ടാണ് ഐപിഎല്ലില്‍ കളിക്കുന്നത്. മൂന്ന്, നാല് പൊസിഷനുകളില്‍ സഞ്ജു കളിക്കേണ്ടതെന്ന അഭിപ്രായമുണ്ട്. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കും ശേഷം ആറാമനായിട്ടാണ് സഞ്ജു ആദ്യ മത്സരത്തില്‍ ക്രീസിലെത്തിയത്. മൂന്നാമനായി സൂര്യകുമാര്‍ യാദവെത്തി. നാലാമന്‍ അങ്ങേറ്റക്കാരനായി തിലക് വര്‍മയും. സഞ്ജുവിനെ വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ലെന്നായിരുന്നു ആരാധകരുടെ അഭിപ്രായം. എന്നാല്‍ ഇന്ന് രണ്ടാം ടി20യിലും താരത്തെ ഫിനിഷറായി കളിപ്പിക്കാനാണ് സാധ്യത. 

ടീമില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ഓപ്പണിംഗില്‍ ഇന്ത്യന്‍ ആരാധകര്‍ മാറ്റം പ്രതീക്ഷിക്കുന്നുണ്ട്. ആദ്യ മത്സരത്തില്‍ ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും നിരാശപ്പെടുത്തിയതിനാല്‍ രണ്ടാം മത്സരത്തില്‍ കിഷന് വിശ്രമം നല്‍കി യശസ്വി ജയ്‌സ്വാളിന് ടി20 അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നാണ് കരുതുന്നത്. ഏഷ്യാ കപ്പിന് മുമ്പ് ഗില്ലിന് ഫോം വീണ്ടെടുക്കാന്‍ അവസരം നല്‍കുന്നതിനാണ് ഓപ്പണറായി നിലനിര്‍ത്തുന്നത്. മാത്രമല്ല, ജയ്‌സ്വാള്‍ വരുമ്പോള്‍ ഇടം കൈ-വലം കൈ ഓപ്പണിംഗ് സഖ്യത്തെ നിലനിര്‍ത്താനും കഴിയും. അരങ്ങേറ്റത്തില്‍ തകര്‍ത്തടിച്ച തിലക് വര്‍മ ടീമില്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു.

ഇന്ത്യ സാധ്യതാ ഇലവന്‍: യശസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സഞ്ജു സാംസണ്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുകേഷ് കുമാര്‍, യൂസ്‌വേന്ദ്ര ചാഹല്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ടി20 ലോകകപ്പിൽ വൈസ് ക്യാപ്റ്റനായി ഹാര്‍ദ്ദിക് പാണ്ഡ്യ, ഓപ്പണറായി സഞ്ജുവും, ഇന്ത്യൻ ടീമിനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര
ഹെഡിന് സെഞ്ചുറി, ലീഡുയര്‍ത്തി ഓസ്ട്രേലിയ,അഡ്‌ലെയ്‌ഡിലും ഇംഗ്ലണ്ടിന് പ്രതീക്ഷക്ക് വകയില്ല