ദുബേയെ പുറത്താക്കൂ! പകരം സഞ്ജുവോ അതോ ജയ്‌സ്വാളോ? യുഎസിനെതിരെ ഇന്ത്യന്‍ ടീമിനെ നിര്‍ദേശിച്ച് ആരാധകര്‍

Published : Jun 11, 2024, 09:26 PM IST
ദുബേയെ പുറത്താക്കൂ! പകരം സഞ്ജുവോ അതോ ജയ്‌സ്വാളോ? യുഎസിനെതിരെ ഇന്ത്യന്‍ ടീമിനെ നിര്‍ദേശിച്ച് ആരാധകര്‍

Synopsis

കഴിഞ്ഞ മാസം 1ന് ശേഷമുളള എട്ട് ട്വന്റി 20യില്‍ നേടിയത് 63 റണ്‍സ് മാത്രം. ലോകകപ്പിനായി അമേിക്കയിലെത്തിയ ശേഷവും മാറ്റമില്ല.

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഇലവനില്‍ നിന്ന് ശിവം ദുബേയെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗം ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും രംഗത്ത്. ദുബേക്ക് പകരമായി സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ മതിയെന്നാണ് വാദം. അതേസമയം റിഷഭ് പന്താണ് ടൂര്‍ണമെന്റിലെ മികച്ച ഇന്ത്യന്‍ ബാറ്റര്‍ എന്ന് അനില്‍ കുംബ്ലെ അഭിപ്രായപ്പെട്ടു. ലോകകപ്പിനുളള ഇന്ത്യന്‍ ടീം പ്രഖ്യാപനം മുതല്‍ തുടങ്ങിയതാണ് ശിവം ദുബേയുടെ കഷ്ടകാലം. 

കഴിഞ്ഞ മാസം 1ന് ശേഷമുളള എട്ട് ട്വന്റി 20യില്‍ നേടിയത് 63 റണ്‍സ് മാത്രം. ലോകകപ്പിനായി അമേിക്കയിലെത്തിയ ശേഷവും മാറ്റമില്ല. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരതലും പാകിസ്ഥാനെതിരായ വമ്പന്‍ പോരാട്ടത്തിലും 12-ാം ഓവറില്‍ ക്രീസിലെത്തിയിട്ടും പരാജയപ്പെട്ടു. ബൗളിംഗിലും കാര്യമായ സംഭാവന നല്‍കാതിരുന്നതോടെയാണ് ദുബേക്ക് പകരം സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം ഉയരുന്നത്.

പാകിസ്ഥാന്‍ ടീമിനെ പിരിച്ചുവിടണം! ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ മാനേജ്‌മെന്റിനെതിരെ മുന്‍ താരങ്ങള്‍

കാറപകടത്തെ അതിജീവിച്ചുള്ള തിരിച്ചുവരവില്‍ ലഭിക്കുന്ന അവസരങ്ങള്‍ എല്ലാം മുതലാക്കുന്ന റിഷഭ് പന്തിനെ മാതൃകയാക്കാനും മുന്‍ താരങ്ങള്‍ ഇന്ത്യന്‍ ടീമിനെ ഉപദേശിക്കുന്നു. നാളെ യുഎസിനെതിരെ കളിക്കുന്നുണ്ട്. പാകിസ്ഥാനെതിരെ കളിച്ച ടീമില്‍ നിന്ന് എന്തെങ്കിലും മാറ്റമുണ്ടാക്കുമോ എന്നാണ് ആരാധകര്‍. ദുബേയ്ക്ക് പകരം മലയാളി താരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തണമെന്ന് വാദിക്കുന്നവരുണ്ട്. അല്ലെങ്കില്‍ വിരാട് കോലിയെ മൂന്നാം സ്ഥാനത്ത് കളിപ്പിച്ച് യശസ്വി ജയ്്‌സ്വാളിനെ ഒപ്പണറാക്കണമെന്ന് മറ്റൊരു വാദം.

അമേരിക്കക്കെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ / യശസ്വി ജയ്‌സ്വാള്‍ / സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്