കോലിയുടെ ചിത്രം ഐസിസി ട്വിറ്റര്‍ കവറാക്കി; പരിഹാസവുമായി ക്രിക്കറ്റ് ആരാധകര്‍

By Web TeamFirst Published Aug 13, 2019, 9:43 PM IST
Highlights

ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചിത്രം  ട്വിറ്റര്‍ കവറാക്കിയ ഐസിസിക്ക് ക്രിക്കറ്റ് ലോകത്തിന്റെ പരിഹാസം. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ശേഷമാണ് ഐസിസി കോലിയുടെ ചിത്രം കവര്‍ ആക്കിയത്.

ദുബായ്: ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ ചിത്രം  ട്വിറ്റര്‍ കവറാക്കിയ ഐസിസിക്ക് ക്രിക്കറ്റ് ലോകത്തിന്റെ പരിഹാസം. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ശേഷമാണ് ഐസിസി കോലിയുടെ ചിത്രം കവര്‍ ആക്കിയത്. കോലിയുടെ 42ാം സെഞ്ചുറിയായിരുന്നിത്. ഇന്നിങ്‌സിന്റെ പിന്‍ബലത്തില്‍ ഇന്ത്യ 59 റണ്‍സിന് വിജയിക്കുകയും ചെയ്തു.

നിരവധി റെക്കോഡുകളും കോലി സ്വന്തമാക്കിയിരുന്നു. ഏഴ് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഒപ്പമെത്താന്‍ കോലിക്ക് സാധിക്കും. ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായിരുന്നു കോലി. സൗരവ് ഗാംഗുലിയെയാണ് കോലി പിന്തള്ളിയത്. ഒരു ടീമിനെതിരെ വേഗത്തില്‍ 2000 പൂര്‍ത്തിയാക്കുന്ന താരം കൂടിയായി കോലി. 

നേട്ടങ്ങള്‍ സ്വന്തമാക്കിയതിന് പിന്നാലെയാണ് കോലിയുടെ  ഫോട്ടോ കവര്‍ ആക്കിയത്. എന്നാല്‍ അതല്ല, കോലിയുടെ മാര്‍ക്കറ്റ് മൂല്യം മനസിലാക്കിയാണ് ഐസിസിയുടെ നീക്കമെന്ന് ക്രിക്കറ്റ് ആരാധകരുടെ വാദം. ചില ട്വീറ്റുകള്‍ കാണാം... 

ICC = BCCI = Kohli

— Kourageous ✨🇮🇳 ☬ (@AN_EVILSOUL)

ICC = Indian Cricket Council 😏

— Sir Thanos (@SirThanoss)

Icc mean indian cricket councel

— Maqsood Ahmad Buzdar (@0_maqsoodahmad)

Though I endorse and support but question is that ICC is neutral?

— Nazre IMAM ☮️ (@nazreimam01)

Hater will say
ICC = BCCI

— RoflMan RYP (@roflpatra007)

ICC shame on you

— Maqsood Ahmad Buzdar (@0_maqsoodahmad)

Indian CRICKET COUNCIL 😂😂😂😂😂😂😂

— Smith Soumavo (@smithsoumavo)
click me!