രണ്ടാം ടെസ്റ്റ്: തിരിച്ചടിച്ച് ഇന്ത്യ, ന്യൂസീലാന്‍റ് പതറുന്നു

Published : Mar 01, 2020, 07:09 AM ISTUpdated : Mar 01, 2020, 07:11 AM IST
രണ്ടാം ടെസ്റ്റ്: തിരിച്ചടിച്ച് ഇന്ത്യ, ന്യൂസീലാന്‍റ് പതറുന്നു

Synopsis

ഫോമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബുംറയാണ് കിവികളെ തകര്‍ത്തത്. മുഹമ്മദ് ഷമ്മിയും മികച്ച പിന്തുണ നല്‍കി.

ക്രൈസ്റ്റ്ചര്‍ച്ച്: രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ആതിഥേയരായ ന്യൂസിലന്‍റിന് അതേ നാണയത്തില്‍ മറുപടി നല്‍കി ഇന്ത്യ. ഒന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ചുനിന്ന കിവികള്‍ രണ്ടാം ദിനം തുടക്കത്തിലേ തകര്‍ന്നു. ആദ്യ വിക്കറ്റ് 66ല്‍ നില്‍ക്കെ വീണു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് എന്ന നിലയിലാണ് ന്യൂസീലാന്‍റ്. ടോം ലതാം(52), ടോം ബ്ലന്‍ഡല്‍(30) എന്നിവരൊഴികെ ആരും പിടിച്ചുനിന്നില്ല. ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ മൂന്ന് റണ്‍സിന് പുറത്തായി. റോസ് ടെയ്‍ലര്‍ 15ഉിം ഹെന്‍റി നിക്കോളാസ് 14ഉം റണ്‍സെടുത്തു. 

ഫോമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബുംറയാണ് കിവികളെ തകര്‍ത്തത്. മുഹമ്മദ് ഷമ്മിയും മികച്ച പിന്തുണ നല്‍കി. ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമ്മി രണ്ട് വിക്കറ്റ് വീഴ്ത്തി. രവീന്ദ്ര ജഡേജ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 242 റണ്‍സിന് പുറത്തായിരുന്നു. ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയാല്‍  നിര്‍ണായകമാകും. ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ പരമ്പരയില്‍ പിന്നിലാണ്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പെരുമ്പാവൂര്‍ എസ്എസ്‌വി കോളേജിൽ കെസിഎയുടെ അത്യാധുനിക ക്രിക്കറ്റ് സെന്‍റർ വരുന്നു; ധാരണാപത്രം ഒപ്പുവെച്ചു
'എന്‍റെ ഏറ്റവും, പ്രിയപ്പെട്ട ബാറ്റിംഗ് പാർട്ണർ'; വിരമിക്കൽ പ്രഖ്യാപിച്ച അജിങ്ക്യാ രഹാനെയെക്കുറിച്ച് വിരാട് കോലി