ഐപിഎല്ലിന് മുൻപ് കൊല്‍ക്കത്തക്ക് കനത്ത തിരിച്ചടി, 18 കോടി മുടക്കി സ്വന്തമാക്കിയ വിദേശതാരം കളിക്കുന്ന കാര്യം സംശയത്തില്‍

Published : Mar 19, 2026, 08:50 PM IST
Matheesha Pathirana

Synopsis

ടി20 ലോകകപ്പിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് പതിരാനയ്ക്ക് തുടയില്‍ പരിക്കേറ്റത്. നാല് ഓവർ എറിഞ്ഞ ശേഷം താരം മുടന്തിയാണ് മൈതാനം വിട്ടത്.

കൊൽക്കത്ത: ഐപിഎൽ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കനത്ത തിരിച്ചടി. ശ്രീലങ്കൻ പേസർ മതീഷ പതിരാനയ്ക്ക് ഐപിഎല്ലിൽ കളിക്കാനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അനുമതി നിഷേധിച്ചുവെന്നാണ് റിപ്പോർട്ട്. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാവാത്ത സാഹചര്യത്തിലാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പതിരാനക്ക് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നിഷേധിച്ചത്.

ടി20 ലോകകപ്പിനിടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് പതിരാനയ്ക്ക് തുടയില്‍ പരിക്കേറ്റത്. നാല് ഓവർ എറിഞ്ഞ ശേഷം താരം മുടന്തിയാണ് മൈതാനം വിട്ടത്. തുടർന്ന് ലോകകപ്പിലെ ബാക്കി മത്സരങ്ങൾ നഷ്ടമായ പതിരാനയ്ക്ക് ഇതുവരെ കായികക്ഷമത വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല.

18 കോടി രൂപയ്ക്ക് ടീമിലെത്തിച്ച പതിരാന സീസണിന്‍റെ ഏതെങ്കിലും ഘട്ടത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കെകെആർ ഇതുവരെ പകരക്കാരനെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ പതിരാനക്കായി ഓരോ ദിവസവും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്യുന്ന അവസ്ഥയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പതിരാനയുടെ അസാന്നിധ്യം കൊല്‍ക്കത്തയെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. ടീമിലെ മറ്റൊരു പ്രധാന ബൗളറായ ഹർഷിത് റാണക്ക് പരിക്കിനെത്തുടർന്ന് സീസൺ മുഴുവൻ നഷ്ടമാകുമെന്ന് ഉറപ്പായിരുന്നു.

താരലേലത്തില്‍ ടീമിലെടുത്ത ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുർ റഹ്മാനെയാകട്ടെ ബിസിസിഐ നിർദ്ദേശത്തെത്തുടർന്ന് ടീമിൽ നിന്ന് റിലീസ് ചെയ്യേണ്ടി വന്നു. നിലവിൽ സിംബാബ്‌വെ താരം ബ്ലെസിംഗ് മുസറബാനി മാത്രമാണ് ടീമിലുള്ള ഏക വിദേശേ പേസർ. ഇത്തവണത്തെ ഐപിഎല്ലിൽ കളിക്കുന്ന ഏക സിംബാബ്‌വെ താരം കൂടിയാണ് മുസറബാനി. 22-കാരനായ പതിരാന ഐപിഎല്ലില്‍ 32 മത്സരങ്ങളിൽ നിന്ന് 47 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2023-ൽ ചെന്നൈയ്‌ക്കൊപ്പം ഐപിഎൽ കിരീടം നേടിയ പതിരാനയുടെ അഭാവം കൊല്‍ക്കത്തക്ക് വലിയ വെല്ലുവിളിയാകും. മാർച്ച് 31-ന് പഞ്ചാബ് കിങ്‌സിനെതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ബുംറയ്ക്ക് ശേഷം ആരുണ്ട്'; ഇന്ത്യയുടെ പേസ് ഭാവി അത്ര ശോഭനമല്ലെന്ന് മുന്നറിയിപ്പുമായി ആർ. അശ്വിൻ
'റുതുരാജിനെ മാറ്റി സഞ്ജുവിനെ ക്യാപ്റ്റനാക്കരുത്', ചെന്നൈ സൂപ്പര്‍ കിംഗ്സിന് മുന്നറിയിപ്പുമായി മുഹമ്മദ് കൈഫ്