കൊവിഡ് പ്രതിരോധത്തിനായിരിക്കണം ശ്രദ്ധ, ആവശ്യമെങ്കില്‍ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റണം: കമ്മിന്‍സ്

By Web TeamFirst Published May 8, 2021, 12:02 AM IST
Highlights

ഇന്ത്യ വേദിയായാല്‍ കൊവിഡ് പ്രതിരോധത്തിന് വേണ്ടത്ര കരുതലും ശ്രദ്ധയും ലഭിക്കില്ലെന്ന ആശങ്കയാണ് കമ്മിന്‍സിനെ ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിച്ചത്.
 

മുംബൈ: ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷതിമല്ലെങ്കില്‍ വേദി മാറ്റണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്. ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ധനസഹായം നടത്തിയിരുന്നു കമ്മിന്‍സ്. ഇന്ത്യ വേദിയായാല്‍ കൊവിഡ് പ്രതിരോധത്തിന് വേണ്ടത്ര കരുതലും ശ്രദ്ധയും ലഭിക്കില്ലെന്ന ആശങ്കയാണ് കമ്മിന്‍സിനെ ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിച്ചത്.

എന്നാല്‍ ലോകകപ്പിന് ഇനിയും ആറ് മാസമുണ്ടെന്നും കാര്യങ്ങള്‍ മാറിമറിയാമെന്നും കമ്മിന്‍സ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍... ''കൊവിഡ് പ്രതിരോധത്തിനാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കേണ്ടത്. ലോകകപ്പിന് വേദിയാകുന്നതിലൂടെ ശ്രദ്ധ മാറി പോവുമെങ്കില്‍ ഇന്ത്യയില്‍ നിന്ന് വേദി മാറ്റുന്നതാണ് ഉചിതം. ഇന്ത്യ സുരക്ഷിതമാണോയെന്ന് പരിശോധിക്കണം. എന്നിട്ട് സര്‍ക്കാരുമായി കൂടിയാലോചിച്ച് വേണം ലോകകപ്പിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍.  

കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ഐപിഎല്‍ മികച്ചതായിരുന്നു. അതുകൊണ്ടുതന്നെ, ടി20 ലോകകപ്പിന് യുഎഇയും പരിഗണിക്കാം.'' കമ്മിന്‍സ് വ്യക്തമാക്കി. ഐപിഎല്‍ നിര്‍ത്തിയത് നല്ല തീരുമാനമാണെന്ന തീരുമാനം തനിക്കില്ലെന്നും കമ്മിന്‍സ് പറഞ്ഞു. വീട്ടിലിക്കുന്ന നിരവധി പേര്‍ക്ക് ആശ്വാസമായിരുന്നു ഐപിഎല്‍. പോസിറ്റീവ് എനര്‍ജി ഐപിഎല്ലിലൂടെ നല്‍കാന്‍ സാധിച്ചിരുന്നുവെന്നും കമ്മിന്‍സ് കൂട്ടിച്ചേര്‍ത്തു.

click me!