പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ താരങ്ങള്‍ ആരൊക്കെ..? രണ്ട് പേര്‍ ഇന്ത്യക്കാര്‍, പട്ടിക പുറത്തുവിട്ട് സ്റ്റെയ്ന്‍

Published : Apr 14, 2020, 06:57 PM ISTUpdated : Apr 15, 2020, 10:14 AM IST
പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ താരങ്ങള്‍ ആരൊക്കെ..? രണ്ട് പേര്‍ ഇന്ത്യക്കാര്‍, പട്ടിക പുറത്തുവിട്ട് സ്റ്റെയ്ന്‍

Synopsis

രണ്ട് ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ അഞ്ച് പേരുടെ പേരാണ് സ്റ്റെയ്ന്‍ പറഞ്ഞത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് സ്റ്റെയ്‌നിനെ ബുദ്ധിമുട്ടിച്ച ഇന്ത്യന്‍ താരങ്ങള്‍. 

കേപ്ടൗണ്‍: കൊവിഡ് വ്യാപനം അപകടമായിരിക്കെ വീട്ടില്‍ തന്നെയാണ് കായികതാരങ്ങള്‍. സോഷ്യല്‍ മീഡിയ വഴിയാണ് താരങ്ങള്‍ ആരാധകരുമായി സംവദിക്കുന്നത്. അത്തരത്തില്‍ ആരാധകരുമായി സംവദിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഡെയ്ല്‍ സ്റ്റെയ്ന്‍. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ച ബാറ്റ്‌സ്മാന്മാര്‍ ആരെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.  

രണ്ട് ഇന്ത്യന്‍ താരങ്ങളുള്‍പ്പെടെ അഞ്ച് പേരുടെ പേരാണ് സ്റ്റെയ്ന്‍ പറഞ്ഞത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് സ്റ്റെയ്‌നിനെ ബുദ്ധിമുട്ടിച്ച ഇന്ത്യന്‍ താരങ്ങള്‍. മുന്‍ ഓസീസ് ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ്, വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍, മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ എന്നിവരാണ് സ്റ്റെയ്‌നിന്റെ പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുതാരങ്ങള്‍.

പോണ്ടിംഗിനാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. രണ്ടാമതുള്ള സച്ചിന്‍ ഒരു മതിലായിരുന്നുവെന്ന് സ്റ്റെയ്ന്‍ വ്യക്തമാക്കി. ഐപിഎല്ലിന്റെ പുതിയ സീസണില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് സ്റ്റെയ്ന്‍. എന്നാല്‍ കൊവിഡ് ബാധയെ തുടര്‍ന്ന് ടൂര്‍ണമെന്റ് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്