ദക്ഷിണാഫ്രിക്കയെ ട്രോളാന്‍ നോക്കിയ ഇന്ത്യന്‍ ആരാധകന്റെ വായടപ്പിച്ച് ഡെയ്ല്‍ സ്റ്റെയിന്‍

Published : Dec 31, 2019, 06:20 PM IST
ദക്ഷിണാഫ്രിക്കയെ ട്രോളാന്‍ നോക്കിയ ഇന്ത്യന്‍ ആരാധകന്റെ വായടപ്പിച്ച് ഡെയ്ല്‍ സ്റ്റെയിന്‍

Synopsis

സ്വന്തം നാട്ടിലായതുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ജയിച്ചതെന്ന രീതിയിലുള്ള പരമാര്‍ശവുമായി  സിദ്ധാര്‍ത്ഥ് മിശ്രയെന്ന ഇന്ത്യന്‍ ആരാധകന്‍ രംഗത്തെത്തി. ഇതിനാണ് സ്റ്റെയിന്‍ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്.

ജൊഹാനസ്ബര്‍ഗ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക നേടിയ ജയത്തെ ട്രോളാൻ ശ്രമിച്ച ഇന്ത്യന്‍ ആരാധകന്റെ വായടപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയിന്‍. ദക്ഷിണാഫ്രിക്ക നേടിയ ജയത്തെ അഭിനന്ദിച്ച് സ്റ്റെയിനിട്ട ട്വീറ്റിന് താഴെയാണ് ഇന്ത്യന്‍ ആരാധകന്‍ കമന്റുമായി എത്തിയത്. നാട്ടിലല്ലേ കളി, ദൈവത്തിനുവേണ്ടി ആസ്വദിച്ച് കളിക്കു എന്നായിരുന്നു ഇന്ത്യന്‍ ആരാധകന്റെ കമന്റ്.

എന്നാല്‍ സ്വന്തം നാട്ടിലായതുകൊണ്ടാണ് ദക്ഷിണാഫ്രിക്ക ജയിച്ചതെന്ന രീതിയിലുള്ള പരമാര്‍ശവുമായി  സിദ്ധാര്‍ത്ഥ് മിശ്രയെന്ന ഇന്ത്യന്‍ ആരാധകന്‍ രംഗത്തെത്തി. ഇതിനാണ് സ്റ്റെയിന്‍ കുറിക്ക് കൊള്ളുന്ന മറുപടി നല്‍കിയത്.

സ്വന്തം നാട്ടില്‍ ദക്ഷിണാഫ്രിക്ക നേടിയ ജയത്തെ കളിയാക്കുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ ഇന്ത്യ നേടുന്ന ജയങ്ങളും കണക്കിലെടുക്കരുതെന്ന് സ്റ്റെയിന്‍ പറഞ്ഞു. ദൈവത്തിന് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല വിഡ്ഢി എന്നും സ്റ്റെയിന്‍ കുറിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഓസീസിന് മടക്ക ടിക്കറ്റ്, സൂപ്പർ 8 പോരാട്ടത്തിന് 7 ടീമുകൾ റെഡി; അവസാന സീറ്റിനായി പാകിസ്ഥാൻ; ഇന്ത്യയുടെ എതിരാളികള്‍
സിംബാബ്‌വെ-അയര്‍ലന്‍ഡ് മത്സരം മഴമുടക്കി, ഓസ്ട്രേലിയ ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്ത്, സിംബാബ്‌വെ സൂപ്പര്‍-8ൽ