David Warner : അല്ലു അര്‍ജുന്‍റെ മുഖം മാറ്റി ഫേസ് സ്വാപ് വീഡിയോ പങ്കുവെച്ച് വാര്‍ണര്‍, കമന്‍റുമായി കോലി

Published : Dec 11, 2021, 10:03 PM IST
David Warner : അല്ലു അര്‍ജുന്‍റെ മുഖം മാറ്റി ഫേസ് സ്വാപ് വീഡിയോ പങ്കുവെച്ച് വാര്‍ണര്‍, കമന്‍റുമായി കോലി

Synopsis

പരിക്കുമൂലം കിട്ടിയ ഇടവേളയില്‍ ഇന്ത്യന്‍ ആരാധകരെ കൈയിലെടുക്കാന്‍ പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം

മെല്‍ബണ്‍: ആഷസ്(Ashes) പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ(Australia vs England) കീഴടക്കി പരമ്പരയില്‍ മുന്നിലെത്തിയതിന്‍റെ ആഘോഷത്തിലാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം. ആദ്യ ഇന്നിംഗ്സില്‍ 94 റണ്‍സടിച്ച് തിളങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്ക്(David Warner) രണ്ടാം ഇന്നിംഗ്സില്‍ പരിക്കുമൂലം ബാറ്റിംഗിനിറങ്ങാനായില്ല.

പരിക്കുമൂലം കിട്ടിയ ഇടവേളയില്‍ ഇന്ത്യന്‍ ആരാധകരെ കൈയിലെടുക്കാന്‍ പുതിയ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് താരമായിരുന്ന വാര്‍ണര്‍ തെലങ്കു സൂപ്പര്‍ താരങ്ങളുടെ നൃത്തച്ചുവടുകള്‍ അനുകരിച്ചും പാട്ടിനൊപ്പം നൃത്തം ചെയ്തുമാണ് മുമ്പ് ആരാധകരെ കൈയിലെടുത്തിരുന്നതെങ്കില്‍ ഇത്തവണ ഫേസ് സ്വാപ്പ് വഴിയാണ് വീഡിയോയുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

പാട്ടിനൊപ്പം നൃത്തം ചെയുന്ന തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജ്ജുന്‍റെ മുഖത്തിന് പകരം ഫേസ് സ്വാപ് വഴി തന്‍റെ മുഖം വെച്ചാണ് വാര്‍ണര്‍ ഇത്തവണ സാഹസത്തിന് മുതിര്‍ന്നത്. വാര്‍ണറുടെ പുതിയ വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി പോലും വാര്‍ണറുടെ വീഡിയോക്ക് താഴെ കമന്‍റുമായി എത്തിയിട്ടുണ്ട്. കുഴപ്പമൊന്നുമില്ലല്ലോ ലെ സുഹൃത്തെ എന്നാണ് ചിരിക്കുന്ന ഇമോജി ഇട്ടുകൊണ്ട് കോലിയുടെ ചോദ്യം. മുന്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ ജോണ്‍സണും വിഡിയോക്ക് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്. ഒന്ന് നിര്‍ത്തൂ, പ്ലീസ് എന്നാണ് ജോണ്‍സന്‍റെ കമന്‍റ്.

ലോക് ഡൗണ്‍ കാലത്ത് ഇത്തരം നിരവധി വീഡിയോകള്‍ വാര്‍ണര്‍ പുറത്തിറക്കിയിരുന്നു. ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സണ്‍റൈസേഴ്സ് ഹൈദരാബാദ് വിട്ട വാര്‍ണര്‍ ഇത്തവണ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

വൈഭവ് സൂര്യവന്‍ഷിയുടെ റെക്കോര്‍ഡ് മണിക്കൂറുകള്‍ക്കകം സ്വന്തം പേരിലാക്കി പാകിസ്ഥാന്‍ താരം
സർപ്രൈസായി ജിക്കു, താരമാകാൻ വിഘ്നേഷ് പുത്തൂർ; മിനി താരലേലത്തിലെ മല്ലുഗ്യാങ്