വെല്ലുവിളിച്ച് ഓസീസ് നായകന്‍ ടിം പെയിന്‍; മാസ് മറുപടിയുമായി വിരാട് കോലി

Published : Nov 25, 2019, 11:06 AM ISTUpdated : Nov 25, 2019, 11:13 AM IST
വെല്ലുവിളിച്ച് ഓസീസ് നായകന്‍ ടിം പെയിന്‍; മാസ് മറുപടിയുമായി വിരാട് കോലി

Synopsis

ഡേ ആൻഡ് നൈറ്റ് ടെസ്‌റ്റോടെ അടുത്ത ഓസ്‌ട്രേലിയൻ പര്യടനം തുടങ്ങാൻ ടീം ഇന്ത്യ തയ്യാറാകണമെന്നായിരുന്നു പെയ്‌നിന്‍റെ ആവശ്യം

കൊല്‍ക്കത്ത: പകല്‍-രാത്രി ടെസ്റ്റ് കളിക്കാന്‍ വിരാട് കോലിയെയും ടീം ഇന്ത്യയെയും വെല്ലുവിളിച്ച് ഓസ്‌ട്രേലിയൻ നായകൻ ടിം പെയിന്‍. ഡേ ആൻഡ് നൈറ്റ് ടെസ്റ്റോടെ അടുത്ത ഓസ്‌ട്രേലിയൻ പര്യടനം തുടങ്ങാൻ ടീം ഇന്ത്യ തയ്യാറാകണമെന്ന് പെയിൻ ആവശ്യപ്പെട്ടു. പിന്നാലെ പെയിന് തകര്‍പ്പന്‍ മറുപടിയുമായി കോലി രംഗത്തെത്തി. 

ബ്രിസ്‌ബേനില്‍ പാകിസ്ഥാനെതിരായ ഇന്നിംഗ്‌സ് ജയത്തിന് ശേഷമായിരുന്നു വിരാട് കോലിക്കെതിരെ ഓസീസ് നായകന്‍റെ മുനവെച്ച പരാമര്‍ശം. കോലി നല്ല മൂഡിലാണെങ്കില്‍ ഇന്ത്യയുടെ അടുത്ത ഓസ്‌ട്രേലിയന്‍ പര്യടനം പിങ്ക് ടെസ്റ്റോടെ തുടങ്ങാമെന്നാണ് ടിം പെയിന്‍ വ്യക്തമാക്കിയത്. 

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്‌ഡില്‍ പകല്‍-രാത്രി ടെസ്റ്റ് കളിക്കാനുള്ള ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആവശ്യം കോലിയും ടീം ഇന്ത്യയും തള്ളിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പെയിനിന്‍റെ പരാമര്‍ശം. എന്നാല്‍ പരിശീലന മത്സരം ലഭിച്ചാല്‍ ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ തയാറാകുന്നവരാണ് ഇന്ത്യൻ താരങ്ങൾ എന്ന് കോലി തിരിച്ചടിച്ചു. അടുത്ത വര്‍ഷം(2020) നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ടീം ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആഷസ് പരമ്പര നേട്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഒന്നാം സ്ഥാനത്ത് ലീഡുയര്‍ത്തി ഓസ്ട്രേലിയ, ഇന്ത്യ ആറാം സ്ഥാനത്ത്
സമീര്‍ മിന്‍ഹാസിന് വെടിക്കെട്ട് സെഞ്ചുറി, അണ്ടര്‍ 19 ഏഷ്യാ കപ്പിൽ ഇന്ത്യക്കെതിരെ പാകിസ്ഥാൻ കൂറ്റൻ സ്കോറിലേക്ക്