
മുംബൈ: ടി20 ലോകകപ്പ് ടീമിലെത്താമെന്ന പേസര്‍ ദീപക് ചാഹറിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി.വരാനിരിക്കുന്ന ഇംഗ്ലണ്ട് പരമ്പരക്ക് മുമ്പ് തനിക്ക് പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാനാവില്ലെന്ന് ചാഹര്‍ വ്യക്തമാക്കി. പൂര്‍ണകായികക്ഷമത വീണ്ടെടുക്കാന്‍ ഇനിയും നാലോ അഞ്ചോ ആഴ്ചകളെടുക്കുമെന്നും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുമ്പ് അതിന് കഴിയുമെന്ന് കരുതുന്നില്ലെന്നും ചാഹര്‍ വ്യക്തമാക്കി. നിലവില്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ചാഹര്‍ കായികക്ഷമത വീണ്ടെടുക്കാനുള്ള പരിശീലനം നടത്തുന്നത്.
ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കാനാവാത്ത രണ്ടുപേരുടെ പേരുമായി ഗ്രെയിം സ്മിത്ത്
നിലവില്‍ നാലോ അഞ്ചോ ഓവറുകള്‍ എറിയാനുള്ള കായികക്ഷമതയെ തനിക്കുള്ളൂവെന്നും ഇനിയും ഒരു നാലോ അഞ്ചോ ആഴ്ചകള്‍ കൂടി കഴിഞ്ഞാലെ പൂര്‍ണ കായികക്ഷമത നേടാനാവൂ എന്നും ചാഹര്‍ വ്യക്തമാക്കി. അടുത്ത മാസം ഏഴിന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരക്ക് മുമ്പ് തനിക്ക് കായികക്ഷമത വീണ്ടെടുക്കാനാവില്ലെന്നും ക്ലബ് തലത്തില്‍ ഏതാനും മത്സരങ്ങള്‍ കളിച്ചാലെ കായികക്ഷമത സംബന്ധിച്ച് വ്യക്തമായ ധാരണ ലഭിക്കൂവെന്നും ചാഹര്‍ പറഞ്ഞു.
അവന്‍ ഇനി ഫിനിഷറാവട്ടെ, സഞ്ജു ബാറ്റിംഗ് പൊസിഷന്‍ മാറണമെന്ന് മുഹമ്മദ് കൈഫ്
വെസ്റ്റ് ഇന്‍ഡീസിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ തിരിച്ചെത്തിന് മുമ്പ് കായികക്ഷമത വീണ്ടെടുക്കാമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ ടീമിലുണ്ടാകുമോ എന്നു പറയാന്‍ താന്‍ ആളല്ലെന്നും ചാഹര്‍ പറഞ്ഞു.ഐപിഎല്‍ ലേലത്തില്‍ 15 കോടിയോളം മുടക്കി ചെന്നൈ സൂപ്പര്‍ കിംഗ്സ് ചാഹറിനെ ടീമിലെടുത്തിരുന്നു. എന്നാല്‍ ഐപിഎല്ലിന് മുമ്പ് നടന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്കിടെ പരിക്കേറ്റതോടെ ചാഹറിന് ഐപിഎല്‍ പൂര്‍ണമായും നഷ്ടമായി. പരിക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കും അയര്‍ലന്‍ഡിനുമെതിരായ പരമ്പരകളും ചാഹറിന് നഷ്ടമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!