ആര്‍സിബിയുടെ രക്ഷിച്ചത് സാള്‍ട്ടിന്റെ തുടക്കവും ഡേവിഡിന്റെ ഫിനിഷിംഗും! ഡല്‍ഹിക്ക് 164 വിജയലക്ഷ്യം

Published : Apr 10, 2025, 09:30 PM IST
ആര്‍സിബിയുടെ രക്ഷിച്ചത് സാള്‍ട്ടിന്റെ തുടക്കവും ഡേവിഡിന്റെ ഫിനിഷിംഗും! ഡല്‍ഹിക്ക് 164 വിജയലക്ഷ്യം

Synopsis

മികച്ച തുടക്കമായിരുന്നു ആര്‍സിബിക്ക്. ഒന്നാം വിക്കറ്റില്‍ സാള്‍ട്ട് - കോലി സഖ്യം 61 റണ്‍സ് ചേര്‍ത്തു.

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് 164 റണ്‍സ് വിജയലക്ഷ്യം. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് വേണ്ടി ഫിലിപ് സാള്‍ട്ട് (17 പന്തില്‍ 37), ടിം ഡേവിഡ് (20 പന്തില്‍ 37) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. രജത് പടിധാര്‍ (23 പന്തില്‍ 25), വിരാട് കോലി (14 പന്തില്‍ 22) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഏഴ് വിക്കറ്റുകള്‍ ആര്‍സിബിക്ക് നഷ്ടമായി. ഡല്‍ഹിക്ക് വേണ്ടി വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മികച്ച തുടക്കമായിരുന്നു ആര്‍സിബിക്ക്. ഒന്നാം വിക്കറ്റില്‍ സാള്‍ട്ട് - കോലി സഖ്യം 61 റണ്‍സ് ചേര്‍ത്തു. എന്നാല്‍ നാലാം ഓവറില്‍ സാള്‍ട്ട് റണ്ണൗട്ടായത് ആര്‍സിബിക്ക് തിരിച്ചടിയായി. പവര്‍ പ്ലേ തീരും മുമ്പ് ദേവ്ദത്ത് പടിക്കലും (1) മടങ്ങി. എട്ട് പന്തുകള്‍ നേരിട്ട താരത്തെ മുകേഷ് കുമാര്‍ വീഴ്ത്തുകയായിരുന്നു. കോലിയും ലിയാം ലിവിംഗ്‌സ്റ്റണും (4), ജിതേഷ് ശര്‍മയും (3) കൃത്യമായ ഇടവേളകൡല്‍ വീണതോടെ ആര്‍സിബി അഞ്ചിന് 102 എന്ന നിലയിലായി. പിന്നാലെ പടിധാറും ക്രുനാല്‍ പാണ്ഡ്യയും (18) മടങ്ങി. തുടര്‍ന്ന് ടിം ഡേവിഡ് നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ (1) പുറത്താവാതെ നിന്നു.

നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങിയത്. പരിക്ക് മാറി ഫാഫ് ഡു പ്ലെസിസ് തിരിച്ചെത്തി. സമീര്‍ റിസ്വി പുറത്തായി. ഫാഫ് വരുന്നതോടെ കെ എല്‍ രാഹുല്‍ വീണ്ടും മധ്യനിരയില്‍ കളിക്കും. ആര്‍സിബി മാറ്റമൊന്നും വരുത്തിയിട്ടില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം...

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു: ഫിലിപ്പ് സാള്‍ട്ട്, വിരാട് കോലി, ദേവദത്ത് പടിക്കല്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര് കുമാര്‍, ജോഷ് ഹാസില്‍വുഡ്, യാഷ് ദയാല്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്: ഫാഫ് ഡു പ്ലെസിസ്, ജെയ്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, കെ എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ട്രിസ്റ്റന്‍ സ്റ്റബ്സ്, അക്സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), അശുതോഷ് ശര്‍മ, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, മോഹിത് ശര്‍മ്മ, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രണ്ടാം ടി 20 യിൽ ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട്
ഇംഗ്ലണ്ടിന് 191 റൺസ് വിജയലക്ഷ്യം; ഇന്നിംഗ്‌സിലെ ആദ്യ പന്തിൽ ഗോൾഡൻ ഡക്കായി ഫിൽ സാൾട്ട്